നി​ർ​മാ​ണ​ത്തി​ലി​രിക്കുന്ന കെ​ട്ടി​ട​ത്തി​ൽ അഴുകിയ മൃ​ത​ദേ​ഹം

അ​ടി​മാ​ലി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി വേ​ലി​യി​ൽ കി​ഴ​ക്കേ​ട​ത്ത് പാ​പ്പ​ച്ച​ന്‍റെ (65) മൃ​ത​ദേ​ഹ​മാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ൾ നാ​ലു​മാ​സം മു​ൻ​പു​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

അ​ടു​ത്ത നാ​ളി​ൽ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് സ്വ​ദേ​ശ​ത്തേ​ക്ക് പോ​യി​ല്ല. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ കൂ​ലി​വേ​ല​യു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ ടൈ​ൽ വി​രി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment