അഞ്ചാം ക്‌ളാസ്  വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്  കേസെടുത്ത് പോലീസ്

കു​മ​ര​കം: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ട്ട​യം എ​സ്.​എ​ച്ച് മൗ​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും വ​ര​ന്പി​ന​കം കി​ഴ​ക്കേ​ച്ചി​റ സി​ജോ​യു​ടെ മ​ക​ളു​മാ​യ ദേ​വാ​ന​ന്ദ (ദേ​വു -10) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ദേ​വു സ​മീ​പ​ത്തെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ പോ​യി. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ ത​ള​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ വ​ല്യ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു മോ​ർ​ട്ടം ന​ട​ത്തി. ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ക്കും പി​താ​വ് സി​ജോ​യും ര​ണ്ടാ​ന​മ്മ​യും ജോ​ലി സം​ബ​ന്ധ​മാ​യി വീ​ട്ടി​ലി​ല്ലാ​ത്ത​തി​നാ​ൽ പി​തൃ​മാ​താ​വ് സ​തി​യോ​ടൊ​പ്പ​മാ​ണ് ദേ​വു താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts