കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ത​പാ​ലി​ൽ വ​ധ​ഭീ​ഷ​ണി ക​ത്തും സ്ഫോ​ട​ക വ​സ്തു​വും;പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

ത​ളി​പ്പ​റ​മ്പ്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ത​പാ​ലി​ൽ സ്ഫോ​ട​ക വ​സ്തു​വും ഒ​പ്പം വ​ധ ഭീ​ഷ​ണി​ക്ക​ത്തും. കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​വി.​നാ​രാ​യ​ണ​നാ​ണ് ഭീ​ഷ​ണി​ക്ക​ത്തും അ​തോ​ടൊ​പ്പം സ്‌​ഫോ​ട​ക വ​സ്തു​വാ​യ ഡി​റ്റ​ണേ​റ്റ​റും ത​പാ​ല്‍ വ​ഴി ല​ഭി​ച്ച​ത്.

കോ​ട്ടു​പു​റം ക​ട​വി​ല്‍ നി​ന്നും തോ​ണി​യി​ല്‍ പൂ​ഴി വാ​രു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റ് ക​മ്മീ​ഷ​ന്‍ പ​റ്റു​ന്നു​ണ്ടെ​ന്നാ​ണ് നോ​ട്ട് ബു​ക്കി​ല്‍ നി​ന്നും ചീ​ന്തി​യെ​ടു​ത്ത് എ​ഴു​തി​യ ക​ട​ലാ​സി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കൊ​ല്ലു​മെ​ന്നു​മാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts