വീണ്ടുമൊരു ‘ഹാച്ചിക്കോ’ ! മരിച്ച ഉടമ ഉണരുന്നതും കാത്തിരിക്കുന്ന നായ ലോകത്തിന്റെ നൊമ്പരമാകുന്നു…

തന്റെ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് ഒമ്പതു വര്‍ഷത്തോളം വഴിയരുകില്‍ നിന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ കേള്‍ക്കാത്തവര്‍ അപൂര്‍വമാണ്.

ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്.

1925ലാണ് ഹാച്ചിക്കോയുടെ ഉടമ മരിക്കുന്നത്. ഇതറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷത്തോളം ഹാച്ചിക്കോ ഉടമയെ കാത്തിരുന്നു.

1935ല്‍ നായ മരിക്കുന്നത് വരെ ഇത് തുടര്‍ന്നു. ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു.

അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച.

റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്.

വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത് തന്നെയാണ് നായയും ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഉടമ ഇപ്പോള്‍ ഉണരുമെന്ന പ്രതീക്ഷയിലാണ് അത് ഇരിക്കുന്നത്. ചിത്രം വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Related posts

Leave a Comment