എന്നോട് ക്ഷമിക്കില്ലേ..! ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മാ​പ്പു പ​റ​ഞ്ഞു; സോ​ളാ​ർ വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നടത്തിയ സമരത്തിനിടയ്ക്കായിരുന്നു നേതാവിന്‍റെ കല്ലേറ് നടന്നത്

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ല്ലെ​റി​ഞ്ഞ ഡി​വൈ​എ​ഫ്ഐ നേ​താ​വ് സി.​ഒ.​ടി ന​സീ​ർ മാ​പ്പു പ​റ​ഞ്ഞു. ത​ല​ശേ​രി ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് ന​സീ​ർ മാ​പ്പു പ​റ​ഞ്ഞ​ത്.

2013 ഒ​ക്ട്ടോ​ബ​ർ 27ന് ​ഉ​മ്മ​ൻ ചാ​ണ്ടി ക​ണ്ണൂ​രി​ലെ​ത്തി​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. സോ​ളാ​ർ വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ന​സീ​ർ അ​ട​ക്ക​മു​ള്ള ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related posts