ഇത്രയ്ക്ക് ഉയരം വേണ്ട..! സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ഉ​യ​ര​മു​ള്ള ച​വി​ട്ടു​പ​ടി പാ​ടില്ല​; സ്വ​കാ​ര്യ​ബ​സു​ക​ളിൽ അ​സ​ഹ​നീ​യ​മാ​യ വി​ധ​ത്തി​ൽ സ്പീ​ക്ക​റി​ൽ പാ​ട്ട് വ​യ്ക്കു​ന്ന സമ്പ്രദാ​യവും അവസാനിപ്പിക്കണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ച്ചി: പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ക​യ​റാ​നാ​വാ​ത്ത വി​ധം സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ഉ​യ​ര​മു​ള്ള ച​വി​ട്ടു​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശം നി​യ​മം വ​ഴി ന​ൽ​ക​ണ​മെ​ന്നു സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. നി​യ​മ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ ര​ണ്ടു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​കാ​ര്യ​ബ​സു​ക​ൾ അ​സ​ഹ​നീ​യ​മാ​യ വി​ധ​ത്തി​ൽ സ്പീ​ക്ക​റി​ൽ പാ​ട്ട് വ​യ്ക്കു​ന്ന സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ക​ന്പ​നി നി​ർ​മി​ക്കു​ന്ന​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം പു​തി​യ​താ​യി ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റ​ണം.

എ​യ​ർ​ഹോ​ണ്‍, മ്യൂ​സി​ക്ഹോ​ണ്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന ബ​സു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് അ​സൗ​ക​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ബാ​ധ്യ​ത പോ​ലീ​സി​നും ഗ​താ​ഗ​ത വ​കു​പ്പി​നു​മു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കൊ​ച്ചി ജ​ന​കീ​യ അ​ന്വേ​ഷ​ണ​സ​മി​തി​ക്കു വേ​ണ്ടി ടി.​എ​ൻ. പ്ര​താ​പ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

Related posts