തിരുവല്ല: തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ഇഡി റെയ്ഡ്. തിരുവല്ലയിലെ ധനകാര്യ സ്ഥാപനമായിരുന്ന നെടുംപറമ്പിൽ ബാങ്കേഴ്സിന്റെ പ്രധാന ഓഫീസിലും ബാങ്ക് ഉടമസ്ഥൻ ആയിരുന്ന എൻ.എം. രാജുവിന്റെ രാമഞ്ചിറയിലുള്ള ഭവനത്തിലും ആണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
തന്ത്രി കണ്ഠര് രാജീവര് നെടുംപറമ്പിൽ ബാങ്കേഴ്സിൽ 2.5 കോടി രൂപ നിക്ഷേപിച്ചു എന്ന പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി ഈ ധനകാര്യ സ്ഥാപനം പൂട്ടുകയും ഇടപാടുകാർക്ക് പണം തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി കേസുകൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ എൻ. എം. രാജുവിനെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
തിരുവല്ലയിലും നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്ന നെടുംപറമ്പിൽ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ പ്രവർത്തനം ഇപ്പോൾ സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ റെഡ് നടക്കുന്ന വീട് കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാർ സീൽ ചെയ്തിരിക്കുകയായിരുന്നു. ഇത് തുറന്നായിരുന്നു പരിശോധന.
