ഗ​ഡീ, തൃ​ശൂ​രി​നെ പി​ള്ളേ​ര​ങ്ങെ​ടു​ത്തു

ഭ​ക്തി​യും ക​ല​യും ആ​ഘോ​ഷ​വും ആ​റാ​ടു​ന്ന പൂ​രം വ​രു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ, ഇ​ന്നു​മു​ത​ൽ തൃ​ശൂ​രി​നെ അ​വ​ര​ങ്ങെ​ടു​ക്കു​ക​യാ​ണ്; സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മെ​ന്ന പൂ​ര​ത്തി​നെ​ത്തു​ന്ന പ​തി​ന​യ്യാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ!

വി​ജ​യാ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ഒ​രു കൈ​ലേ​സി​ൽ ഒ​പ്പി​നീ​ക്കാ​വു​ന്ന സ​ങ്ക​ട​ങ്ങ​ളും ക​ണ്ട് പൂ​ര​ന​ഗ​രി ഉ​റ​ക്ക​മി​ള​യ്ക്കും. ആ​സ്വാ​ദ​ന​ത്തി​നൊ​പ്പം, കാ​ഴ്ച​ക്കാ​രി​ൽ ചി​ല​ർ ത​ങ്ങ​ളു​ടെ ഗൃ​ഹാ​തു​ര​ത്വ​ങ്ങ​ളു​ടെ അ​ദൃ​ശ്യ​മാ​യൊ​രു കു​ട​മാ​റ്റ​ത്തി​നും മു​തി​ർ​ന്നേ​ക്കാം.

ക​ല, ആ​ത്മ-​ശ​രീ​ര​ങ്ങ​ളു​ടെ സം​യു​ക്ത​പ്ര​ക​ട​ന​മാ​ണ്. പ​ക്ഷേ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ ശ​ത്രു​വി​ല്ലാ​ത്ത, ചോ​ര പൊ​ടി​യാ​ത്ത, ആ​യു​ധ​മെ​ടു​ക്കാ​ത്ത യു​ദ്ധം​കൂ​ടി​യാ​ണ്. ശ​ത്രു പി​റ​ക്കു​ന്നി​ട​ത്ത് മ​രി​ക്കു​ന്ന​തെ​ന്തോ അ​താ​ണ് ക​ല​യെ​ന്നു തി​രി​ച്ച​റി​യു​ക.

വി​ജ​യ-​പ​രാ​ജ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക. ക​ഴി​വു​ക​ളെ ക​യ​റൂ​രി​വി​ട്ട് സ​ന്ധി​യി​ല്ലാ​തെ മ​ത്സ​രി​ക്കു​ക. പ​ക്ഷേ, സ​മ്മാ​ന​ക്ക​പ്പു​ക​ളി​ൽ​നി​ന്ന​ല്ല, ഉ​ജ്വ​ല ക​ലാ​വി​ഷ്കാ​ര​ത്താ​ൽ നു​ര​ഞ്ഞു​പൊ​ന്തു​ന്ന ആ​ത്മ​വീ​ര്യ​ത്തി​ൽ​നി​ന്നു പാ​നം ചെ​യ്യു​ക. സ​മ്മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം ക​ല​യെ​യും ജീ​വി​ത​വി​ജ​യ​ത്തെ​യും സ്വ​ന്ത​മാ​ക്കു​ക.

പ​തി​വു​പോ​ലൊ​രു പ്ര​ഭാ​ത​മാ​ണെ​ങ്കി​ലും ഇ​ന്ന് തൃ​ശൂ​രി​ൽ പ​തി​വി​ല്ലാ​ത്ത​ത്ര തി​ര​ക്കാ​ണ്. തേ​ക്കി​ൻ​കാ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി അ​ര​ങ്ങേ​റു​ന്ന 64-ാമ​തു കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തെ​ളി​യാ​നു​ള്ള തി​രി അ​ഗ്നി​നൃ​ത്ത​ത്തി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ക​ലോ​ത്സ​വ​ത്തി​ലെ ചാ​ന്പ്യ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന സ്വ​ർ​ണ​ക്ക​പ്പ് ഇ​ന്ന​ലെ​ത്ത​ന്നെ എ​ത്തി​ച്ചു. ഇ​ന്നു​മു​ത​ൽ 18 വ​രെ 25 വേ​ദി​ക​ളി​ലാ​യി 250 ഇ​ന​ങ്ങ​ളി​ൽ 15,000ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ, നൂ​റു​ക​ണ​ക്കി​നു വി​ധി​ക​ർ​ത്താ​ക്ക​ൾ, ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ, സം​ഘാ​ട​ക​ർ, ജോ​ലി​ക്കാ​ർ, പാ​ച​ക​പ്പു​ര​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ… പ​തി​നാ​യി​ര​ങ്ങ​ളാ​യി ഒ​ഴു​കി​യെ​ത്തു​ന്ന കാ​ണി​ക​ൾ… ലോ​ക​ത്തെ​വി​ടെ​യു​ണ്ട് ഇ​തു​പോ​ലൊ​രു കൗ​മാ​ര ക​ലാ​മേ​ള!

രാ​വി​ലെ ഒ​ന്പ​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പ​താ​ക ഉ​യ​ർ​ത്തും. 10ന് ​തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലു​ള്ള എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലെ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.

പൂ​ര​സ്മ​ര​ണ​യു​യ​ർ​ത്തി പാ​ണ്ടി​മേ​ള​വും 64-ാം ക​ലോ​ത്സ​വ​ത്തെ സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് 64 കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ കു​ട​മാ​റ്റ​വും അ​ര​ങ്ങേ​റും. പി​ന്നെ മ​ത്സ​ര​ങ്ങ​ൾ വേ​ദി​ക​ളെ പൂ​ര​പ്പ​റ​ന്പാ​ക്കും.1956​ൽ കേ​ര​ളം രൂ​പീ​ക​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ 1957 ജ​നു​വ​രി 25-26 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം എ​സ് ആ​ർ​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം.

2009ലാ​ണ് സ്കൂ​ൾ ക​ലോ​ത്സ​വം എ​ന്നു പേ​രു മാ​റ്റി​യ​ത്. 57ൽ ​ഇ​രു​നൂ​റി​ൽ താ​ഴെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സ്ഥാ​ന​ത്താ​ണ് ഇ​ന്നി​പ്പോ​ൾ 15,000 മ​ത്സ​രാ​ർ​ഥി​ക​ളെ​ത്തു​ന്ന​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കൗ​മാ​ര ക​ലാ​മേ​ള! ര​ണ്ടു കോ​വി​ഡ് വ​ർ​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ലോ​ത്സ​വം മു​ട​ങ്ങി​യ​ത്.

യേ​ശു​ദാ​സും ജ​യ​ച​ന്ദ്ര​നും ഉ​ൾ​പ്പെ​ടെ ച​ല​ച്ചി​ത്ര-​ഗാ​ന-​നൃ​ത്ത​രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ ക​ലോ​ത്സ​വ​ത്തി​ലൂ​ടെ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രാ​ണ്. ഇ​ത്ത​വ​ണ​ത്തെ ആ​തി​ഥേ​യ​രാ​യ തൃ​ശൂ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം, കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കി​രീ​ടം നേ​ടി​യ​ത്.

ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യ പാ​ല​ക്കാ​ട് അ​തു തി​രി​ച്ചു​പി​ടി​ക്കാ​നും, തൃ​ശൂ​ർ ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നും, ഇ​ത്ത​വ​ണ ക​പ്പ് കൊ​ണ്ടു​പോ​കാ​ൻ മ​റ്റു ജി​ല്ല​ക്കാ​രും മ​ത്സ​രി​ക്കു​ന്പോ​ൾ തേ​ക്കി​ൻ​കാ​ട് വെ​ടി​ക്കെ​ട്ടി​ന്‍റെ രാ​പ​ക​ലു​ക​ൾ തീ​ർ​ക്കും.

മി​ക​ച്ച ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും സ​മ​യ​നി​ഷ്ഠ​യും മാ​ത്ര​മ​ല്ല, അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തും​കൂ​ടി​യാ​ണ് സം​ഘാ​ട​ക​മി​ക​വ്. അ​പ്പോ​ഴാ​ണ് അ​പ്പീ​ലു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്. പ​രാ​ജ​യ​ങ്ങ​ളേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ മു​റി​വു​ക​ളു​മാ​യി ഒ​രു മ​ത്സ​രാ​ർ​ഥി​യും മ​ട​ങ്ങ​രു​ത്.

കു​ട്ടി​ക​ൾ നി​ർ​മി​ത​ബു​ദ്ധി​ക​ള​ല്ലെ​ന്നും ത​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ അ​മി​ത​ഭാ​രം അ​വ​രി​ലേ​ക്കു പ​ക​ര​രു​തെ​ന്നും മാ​താ​പി​താ​ക്ക​ൾ മ​റ​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്കും ഓ​ർ​മ​യു​ണ്ടാ​യി​രി​ക്ക​ണം; ക​പ്പ​ല്ല, ക​ല​യാ​ണ് പാ​നം ചെ​യ്യേ​ണ്ട​തെ​ന്ന്.

മ​ത്സ​രി​ക്കു​ന്ന​വ​രി​ലേ​റെ​യും ഏ​റ്റു​വാ​ങ്ങാ​നി​രി​ക്കു​ന്ന നൈ​മി​ഷി​ക സ​ങ്ക​ട​ങ്ങ​ളു​മാ​യ​ല്ല, ആ​ത്മ​സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ​യും വ​രാ​നി​രി​ക്കു​ന്ന സാ​ധ്യ​ത​ക​ളു​ടെ​യും വി​ജ​യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​യി​ൽ തീ​ർ​ത്തൊ​രു ഗൂ​ഢ​സ്മി​ത​വു​മാ​യി പി​രി​യു​വോ​ളം, ഗ​ഡീ, തൃ​ശൂ​ർ നി​ങ്ങ​ൾ​ക്കി​രി​ക്ക​ട്ടെ..! അ​ഞ്ചു​നാ​ൾ ആ​ടി​ത്തി​മി​ർ​ത്താ​ലും.

Related posts

Leave a Comment