എ​ടൂ​രി​ൽ​നി​ന്നൊ​രു മ​ത​സൗ​ഹാ​ർ​ദ മാ​തൃ​ക! നി​സ്കാ​രം ന​ട​ത്താ​ൻ ദേ​വാ​ല​യ പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കി

ഇ​രി​ട്ടി: മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​ന് പ​ള്ളി​വ​ക പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കി വൈ​ദി​ക​നും ദേ​വാ​ല​യ അ​ധി​കൃ​ത​രും. എ​ടൂ​ർ സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ മെ​ൻ​സാ ക്രി​സ്റ്റി ഹാ​ളാ​ണ് ഫൊ​റോ​നാ വി​കാ​രി ഫാ .​ആ​ന്‍റ​ണി മു​തു​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക സൃ​ഷ്ടി​ച്ച​ത്.

ആ​റ​ളം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ ആ​റ​ള​ത്തു​നി​ന്ന് ചെ​ടി​ക്കു​ളം വ​ഴി എ​ടൂ​രി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. സ​മാ​പ​ന​സ്ഥ​ല​മാ​യ എ​ടൂ​രി​ൽ മാ​ർ​ച്ച് എ​ത്തി​യ​പ്പോ​ൾ രാ​ത്രി ഏ​ഴാ​യി. മ​ഗ്‌​രി​ബ് നി​സ്‌​കാ​ര​ത്തി​നു​ള്ള സ​മ​യ​വു​മാ​യി.

നൂ​റു​ക​ണ​ക്കി​ന് ഇ​സ്‌​ലാം മ​ത​വി​ശ്വാ​സി​ക​ളാ​ണ് മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നി​രു​ന്ന​ത്. മു​സ്‌​ലിം പ​ള്ളി ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ പ​ള്ളി​വ​ക സ്‌​കൂ​ൾ മൈ​താ​നം നി​സ്‌​കാ​രം നി​ർ​വ​ഹി​ക്കാ​നാ​യി അ​നു​വ​ദി​ക്കു​മോ​യെ​ന്ന് ഫൊ​റോ​നാ വി​കാ​രി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണും പൊ​ടി​യും നി​റ​ഞ്ഞ മൈ​താ​ന​ത്തി​നു പ​ക​രം നി​സ്കാ​ര​ത്തി​നാ​യി പാ​രി​ഷ് ഹാ​ൾ തു​റ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment