തി​ക്കോ​ടി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വാ​ഹ​നം തീ​യി​ട്ട് ന​ശി​പ്പി​ച്ചു;   13 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​ഷ​ർ പിക്കപ്പാണ്  തീയിട്ട് നശിപ്പിച്ചത്; പിന്നിൽ വ്യക്തിവിരോധമെന്ന് നജീബ്

പ​യ്യോ​ളി: പ്ര​വാ​സി കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജീ​ബ് തി​ക്കോ​ടി യു​ടെ വാ​ഹ​നം തീ​യി​ട്ട് ന​ശി​പ്പി​ച്ചു. 13 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഐ​ഷ​ർ പിക്കപ്പ് ആ​ണ് ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് തീയി​ട്ട​ത്.​ര​ണ്ടു​ദി​വ​സം മു​മ്പ് വാ​ങ്ങി​യ വാ​ഹ​നം ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി കൊ​ണ്ടു​പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

തി​ക്കോ​ടി മീ​ത്ത​ലെ പ​ള്ളി-​പ​ള്ളി​ക്ക​ര റോ​ഡ​രി​കി​ലാ​യി​രു​ന്നു വാ​ഹ​നം നി​ർ​ത്തി​യി​ട്ട​ിരുന്നത്. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​നെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി അ​മ​ർ​ന്നി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​യ്യോ​ളി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​.

മൈ​സൂ​രി​ൽനി​ന്ന് പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​നുവേ​ണ്ടി വാ​ങ്ങി​യ വ​ണ്ടി​യാ​ണ് ക​ത്തി​ച്ച​ത്. ക​മ്പോ​ള വി​ല​യെ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് പ​ച്ച​ക്ക​റി ന​ൽ​കി​യ​ത് ശ​ത്രു​ക്ക​ളെ സ​മ്പാ​ദി​ച്ച​താ​യി ന​ജീ​ബ് തി​ക്കോ​ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​വി​രോ​ധ​മാ​ണ് കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​യ്യോ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts