അതിരന്പുഴയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; പരിക്കേറ്റ സ്ഥാനാർഥി ചികിത്‌സയിൽ; മർദനത്തിൽ ദീപിക ഫോട്ടോഗ്രാഫർക്കും പരിക്ക്


ഏ​റ്റു​മാ​നൂ​ർ: വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. അ​തി​ര​ന്പു​ഴ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​ച്ച​ത് ക​യ്യാ​ങ്ക​ളി​യി​ൽ. സ്ഥാ​നാ​ർ​ഥി​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പ​രി​ക്ക്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ര​സ്യ പ്ര​ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. റോ​സ​മ്മ സോ​ണി, ദീ​പി​ക ഫോ​ട്ടോ​ഗ്രാ​ഫ​ൻ ടോ​ജോ പി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റേ​ത്. ഇ​രു​വ​രും ചി​കി​ത്സ തേ​ടി.

‌ അ​തി​ര​ന്പു​ഴ പ​ള്ളി ജം​ഗ്ഷ​നി​ൽ​നി​ന്നും മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം അ​തി​ര​ന്പു​ഴ​യി​ലെ​ത്തു​ക​യും നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ച​ന്ത​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നും റോ​സ​മ്മ സോ​ണി​യു​ടെ പ്ര​ക​ട​ന​വും അ​തി​ര​ന്പു​ഴ​യി​ലെ​ത്തി. റോ​സ​മ്മ സോ​ണി​യു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മേ​ള​ക്കാ​ർ ചെ​ണ്ട കൊ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണു വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്.

മൂക്കിന് അടിയേറ്റു
സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ​പെ​ട്ടു​പോ​യ റോ​സ​മ്മ സോ​ണി​യു​ടെ മൂ​ക്കി​നാ​ണ് അ​ടി​യേ​റ്റ​ത്. മൂ​ക്കി​ൽ​നി​ന്നും ചോ​ര​വാ​ർ​ന്നു വാ​ർ​ന്ന് അ​വ​ശ​ത​യി​ലാ​യ റോ​സ​മ്മ സോ​ണി​യെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് സോ​ണി​യും മ​റ്റു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലി​ലെ​ത്തി​ച്ചു.

മു​ക്കി​ന്‍റെ പാ​ല​ത്തി​നു പ​രി​ക്കേ​റ്റ റോ​സ​മ്മ സോ​ണി​യെ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​ഘ​ർ​ത്തി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ടോ​ജോ​യ്ക്ക് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെു​ട മ​ർ​ദ്ദ​നം ഏ​റ്റ​ത്.

സം​ഭ​വ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന​ത് ക​ണ്ട​തോ​ടെ ഒ​രു​പ​റ്റം പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പി​ത​രാ​യി ടോ​ജോ​യെ അ​ക്ര​മി​ക്കാ​നും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.

സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. എ​ൽ​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​പ​ന യോ​ഗം അ​ല​ങ്കോ​ല​പെ​ടു​ത്തു​വാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ആളുകൾ ശ്ര​മി​ച്ച​താ​യി എ​ൽ​ഡി​എ​ഫും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​ജ​യം ഉ​റ​പ്പാ​യ​തി​നെ​തു​ട​ർ​ന്ന്

അ​തി​ര​ന്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ബോ​ധ​പൂ​ർ​വം അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​വും ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ ് ​തി​ര​ന്പു​ഴ​യി​ൽ ഇ​ന്നു ക​രി​ദി​ന​വും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം. ചികിത്സയിൽ

കെ​യു​ഡ​ബ്ല്യുജെ ദീ​പി​ക സെ​ൽ പ്ര​തി​ഷേ​ധി​ച്ചു
കോ​ട്ട​യം: അ​തി​ര​ന്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ദീ​പി​കാ ഫോ​ട്ടോ​ഗ്രാ​ഫ​ർ ടോ​ജോ പി. ​ആ​ന്‍റ​ണി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കെ​യു​ഡ​ബ്ല്യൂ​ജെ ദീ​പി​ക സെ​ൽ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​യു​ഡ​ബ്ല്യൂ​ജെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment