തെരഞ്ഞെടുപ്പ് മറയാക്കി കള്ളൻമാരുടെ  അഴിഞ്ഞാട്ടം; തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കിടെ  കൊലപാതകവും, മോഷണങ്ങളും ; ഇരുട്ടിൽ തപ്പി ടൗൺ പോലീസ്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കി​ടെ അ​ന്പ​ല മോ​ഷ​ണ​വും ലോ​റി മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ക്കു​ന്നു.ക​ഴി​ഞ്ഞ 16നാ​ണ് കോ​ടി​മ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി മോ​ഷ​ണം പോ​യ​ത്. തൃ​ശൂ​ർ, കു​മ​ളി തു​ട​ങ്ങി പു​റ​ത്തേ​ക്കു​ള്ള ടോ​ൾ ഗേ​റ്റു വ​ഴി ലോ​റി ക​ട​ന്നു പോ​യോ എ​ന്ന​റി​യു​ന്ന​തി​ന് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ് പോ​ലീ​സ്.

ഇ​തു​വ​രെ ലോ​റി​യെ സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് വ്യാ​ഴാ​ഴ്ച ഐ​ഡ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​യാ​ളെ​പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​കി​യും ക​ണ്ണെ​ത്താ ദൂ​ര​ത്താ​ണ്. കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ലാ​ണ്.

തി​രു​ന​ക്ക​ര പു​തി​യ തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഭ​ഗ​വ​തി ന​ട​യി​ലെ​യും ന​വ​ഗ്ര​ഹ ന​ട​യി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ന്ന​ത പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ന​ട​ന്ന മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും തെ​ളി​യി​ക്കാ​നാ​വാ​തെ ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ് വെ​സ്റ്റ് പോ​ലീ​സ്. മൂ​ന്നു കേ​സു​ക​ളി​ലും ഒ​രു തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം എ​വി​ടെ​യ​ത്തി​യെ​ന്നു​ള്ള വി​ളി കാ​ര​ണം പോ​ലീ​സി​ന് ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​താ​യി.

Related posts