വ​ര്‍​ഷ​ങ്ങ​ളാ​യി കൊ​ണ്ടു​ന​ട​ന്ന ആ​ഗ്ര​ഹം സഫലമായി: പോസ്റ്റുമായി എസ്തർ

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ പ​ത്തി​ലെ ആ ​രാ​ത്രി ന​ടി എ​സ്‌​ത​ർ അ​നി​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​ര​ധ്യാ​യ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ വി​കാ​ര​ഭ​രി​ത​മാ​യ കു​റി​പ്പാ​ണ് എ​സ്ത​ർ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫി​ൻ​ലാ​ൻ​ഡി​ൽ നി​ന്ന് നോ​ർ​വീ​ജി​യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ന​ട​ത്തി​യ സാ​ഹ​സി​ക യാ​ത്ര​യു​ടെ​യും നോ​ർ​ത്തേ​ൺ ലൈ​റ്റ്‌​സ് (അ​റോ​റ) നേ​രി​ൽ ക​ണ്ട​തി​ന്‍റെ​യും അ​നു​ഭ​വം ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം എ​സ്ത​ർ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

2025 ഡി​സം​ബ​ർ പ​ത്തി​ന്, ജീ​വി​തം എ​ത്ര ചെ​റു​തും അ​തേ​സ​മ​യം അ​ത്ഭു​ത​ക​ര​വു​മാ​ണെ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ച്ച ഒ​രാ​കാ​ശ​ത്തി​ന് താ​ഴെ ഞാ​ൻ നി​ന്നു. മ​നു​ഷ്യ​ർ​ക്ക് കൂ​ടു​ത​ൽ ദ​യ​യും സ്നേ​ഹ​വു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ഭൂ​മി​യി​ൽ ന​മു​ക്ക് ല​ഭി​ച്ച ഈ ​ചെ​റി​യ സ​മ​യം എ​ത്ര മ​നോ​ഹ​ര​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു! ലോ​കം ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യി മാ​റു​ന്ന കാ​ല​ത്ത്, ഇ​ത് ഒ​രു പ്ര​സം​ഗം പോ​ലെ തോ​ന്നാം, പ​ക്ഷേ ഏ​റ്റ​വും ല​ളി​ത​മാ​യ സ​ത്യ​ങ്ങ​ളാ​യി​രി​ക്കും ഒ​രു​പ​ക്ഷേ ന​മ്മ​ൾ മ​റ​ന്നു​പോ​കു​ന്ന​ത്… ഞാ​ൻ എ​ന്നെ​ത്ത​ന്നെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി, അ​റോ​റ കാ​ണു​ക എ​ന്ന സ്വ​പ്നം ഞാ​ൻ മ​ന​സി​ൽ കൊ​ണ്ടു​ന​ട​ന്നു, പ​തി​നേ​ഴാം വ​യ​സി​ൽ ഞാ​ൻ ഇ​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തു മു​ത​ൽ എ​ന്‍റെ ഹൃ​ദ​യം അ​ത് മു​റു​കെ​പ്പി​ടി​ച്ചി​രു​ന്നു. ആ​ദ്യ​ദി​വ​സം യാ​ത്ര മു​ട​ങ്ങി​യ​പ്പോ​ൾ എ​നി​ക്ക് വ​ല്ലാ​തെ വി​ഷ​മം തോ​ന്നി. പി​ന്നീ​ട്‌ ര​ണ്ടാം ദി​വ​സം, ലൂ​യി​സ് സ​ന്ദേ​ശം അ​യ​ച്ചു, ന​മു​ക്ക് പോ​കാ​ൻ ക​ഴി​യു​മെ​ന്ന്. പ​ക്ഷേ അ​തി​ന​ർ​ഥം വ​ള​രെ ദൂ​രെ​യു​ള്ള ഒ​രു ഡ്രൈ​വ് വേ​ണ്ടി​വ​രു​മെ​ന്നാ​ണ്.

ഫി​ൻ​ലാ​ൻ​ഡി​ൽ നി​ന്ന് നോ​ർ​വീ​ജി​യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ത​ണു​ത്തു​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ ആ​കെ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ യാ​ത്ര, ത​ണു​ത്തു​റ​ഞ്ഞ വി​ര​ലു​ക​ൾ, ഉ​ള്ളി​ൽ ശാ​ന്ത​മാ​യ പ്ര​തീ​ക്ഷ…​അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും. പ്ര​പ​ഞ്ചം നി​ങ്ങ​ളി​ത് അ​ർ​ഹി​ക്കു​ന്നു എ​ന്ന് മ​ന്ത്രി​ക്കു​ന്ന​ത് പോ​ലെ ആ​കാ​ശം തു​റ​ന്നു.

നോ​ർ​ത്തേ​ൺ ലൈ​റ്റ്‌​സ്… എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​ര​ദ്ഭു​ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ, ഒ​റ്റ​യ്ക്ക്, മ​റ്റേ​തോ ലോ​ക​ത്തി​ന്‍റെ കോ​ണി​ലേ​ക്ക് യാ​ത്ര പോ​കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ അ​പ്പ​യ്ക്ക് ഏ​റ്റ​വും അ​ഭി​മാ​നം തോ​ന്നി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​ണ്. പ്ര​പ​ഞ്ച​മേ, നി​ന്‍റെ നി​ശ​ബ്ദ​മാ​യ മാ​യാ​ജാ​ല​ത്തി​ന് ന​ന്ദി. ഇ​ത്ര​യ​ധി​കം മ​നോ​ഹ​ര​മാ​യ ഒ​ന്നി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ന്നെ ഇ​വി​ടെ​യെ​ത്തി​ച്ച ജീ​വി​ത​ത്തി​ന് ന​ന്ദി… എ​ന്നാ​ണ് എ​സ്ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment