‘എ​ന്നെ പു​ക​ഴ്‌​ത്താ​നാ​യി സാ​നി​യ​യെ താ​ഴ്ത്തി​ക്കെ​ട്ടി, അ​വ​ൾ അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​തെ പേ​ടി​ച്ച് ഓ​ടി എ​ന്നാ​ണ​വ​ർ എ​ഴു​തി​യ​ത്’: എ​സ്ത​ർ അ​നി​ൽ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് എ​സ്ത​ർ അ​നി​ൽ. ബാ​ല​താ​ര​മാ​യി മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട എ​സ്ത​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്രം ദൃ​ശ്യം 3 റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ല​ണ്ട​ൻ സ്‌​കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു എ​സ്ത​ർ.

വി​ദേ​ശ​ത്ത് നി​ന്നും ത​നി​ക്ക് ഉ​ണ്ടാ​യ ഒ​രു മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ച് എ​സ്ത​ർ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത്. ത​ന്നെ​യും സാ​നി​യ ഇ​യ്യ​പ്പ​നെ​യും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് യു​കെ​യി​ലു​ള്ള ഒ​രു മാ​ധ്യ​മം വാ​ർ​ത്ത കൊ​ടു​ത്തു​വെ​ന്നും ത​ന്നെ പു​ക​ഴ്‌​ത്താ​ൻ വേ​ണ്ടി സാ​നി​യ​യെ താ​ഴ്ത്തി കാ​ണി​ച്ചു​വെ​ന്നു​മാ​ണ് എ​സ്ത​ർ പ​റ​യു​ന്ന​ത്.

വ​ള​രെ വി​ഷ​മി​പ്പി​ച്ചൊ​രു കാ​ര്യ​മു​ണ്ട്. സാ​നി​യ​യു​ടെ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷ​മാ​ണ്. യു​കെ​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ത്തെ​ക്കു​റി​ച്ചാ​ണ്. ചി​ല​പ്പോ​ള്‍ ഈ ​അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം എ​ന്നെ​ക്കു​റി​ച്ച് മു​ഴു​വ​ന്‍ നെ​ഗ​റ്റീ​വ് ആ​യി​രി​ക്കും അ​വ​ര്‍ എ​ഴു​തു​ക. അ​വി​ടെ എ​ല്ലാ​വ​രും വാ​യി​ക്കു​ന്ന മാ​ധ്യ​മ​മാ​ണ്.

സാ​നി​യ ഇ​യ്യ​പ്പ​ന്‍ വ​ന്ന​പ്പോ​ള്‍ വം​ശീ​യ​ത നേ​രി​ട്ടു, പ​ക്ഷെ എ​സ്ത​റി​ന് വ​ലി​യ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ കി​ട്ടി എ​ന്നൊ​ക്കെ എ​ഴു​തി. മ​റ്റേ​യാ​ള്‍​ക്ക് സ്റ്റാ​ര്‍​ഡം ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​ട്ടും അ​ഡ്ജ​സ്റ്റ് ചെ​യ്യാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ പേ​ടി​ച്ച് ഓ​ടി​യ​താ​ണ് എ​ന്നാ​ണ് എ​ഴു​തി​യ​ത്- എ​സ്ത​ർ പ​റ​യു​ന്നു.

അ​വ​ളെ താ​ഴ്ത്തി​ക്കെ​ട്ടു​ക​യും എ​ന്നെ പു​ക​ഴ്ത്തു​ക​യും ചെ​യ്തു. എ​നി​ക്ക​തി​ല്‍ യു​ക്തി കാ​ണാ​നാ​യി​ല്ല. വി​ഷ​മം തോ​ന്നി. ഞാ​ന്‍ സാ​നി​യ​യ്ക്ക് മെ​സേ​ജ് അ​യ​ച്ചു. ഞ​ങ്ങ​ളൊ​ക്കെ ഏ​ക​ദേ​ശം ഒ​രേ പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണ്. ഞാ​നാ​യി​ട്ട് എ​ഴു​തി​പ്പി​ച്ച​താ​ണെ​ന്ന് തോ​ന്ന​രു​ത് എ​ന്ന് ക​രു​തി​യാ​ണ് ഞാ​ന്‍ മെ​സേ​ജ് അ​യ​ച്ച​ത്.

സാ​നി​യ വ​ള​രെ കൂ​ളാ​യി​രു​ന്നു. ആ​ളു​ക​ളാ​ണ് ന​മ്മ​ളെ ശ​ത്രു​ക്ക​ളാ​ക്കു​ന്ന​ത്. അ​ല്ലാ​തെ ന​മു​ക്ക് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. ഞ​ങ്ങ​ള്‍ ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്- എ​സ്ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment