ഇ​നി കാ​ട് വി​ട്ട് നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട; മൃ​ഗ​ങ്ങ​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​ൻ എ​രു​മേ​ലി വ​ന​ത്തി​ൽ ത​ട​യ​ണ​ക​ൾ റെ​ഡി

എ​​രു​​മേ​​ലി: പാ​​ല​​ക്കാ​​ട്ടു​​നി​​ന്നും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ​​നി​​ന്നും യു​​വ​​തീ​​യു​​വാ​​ക്ക​​ൾ എ​​രു​​മേ​​ലി​​യി​​ലെ വ​​ന​​ത്തി​​ൽ എ​​ത്തി മൃ​​ഗ​​ങ്ങ​​ൾ​​ക്ക് വെ​​ള്ളം കു​​ടി​​ക്കാ​​ൻ പ്ര​​കൃ​​തി​​സൗ​​ഹൃ​​ദ​​മാ​​യ ര​​ണ്ട് ബ്ര​​ഷ്‌​​വു​​ഡ് ത​​ട​​യ​​ണ​​ക​​ൾ നി​​ർ​​മി​​ച്ചു. ചൂ​​ടി​​ന്‍റെ വ​​റു​​തി​​യി​​ലാ​​യ മൃ​​ഗ​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മ​​ല്ല, വെ​​ള്ളം കി​​ട്ടാ​​തെ മൃ​​ഗ​​ങ്ങ​​ൾ കാ​​ടു​​വി​​ട്ട് നാ​​ട്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭീ​​തി​​യി​​ലാ​​യ നാ​​ട്ടു​​കാ​​ർ​​ക്കും ഈ ​​ത​​ട​​യ​​ണ​​ക​​ൾ ആ​​ശ്വാ​​സ​​ത്തി​​ന്‍റെ തെ​​ളി​​നീ​​രാ​​വു​​ക​​യാ​​ണ്.

എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്നു ശ​​ബ​​രി​​മ​​ല കാ​​ന​​ന പാ​​ത ആ​​രം​​ഭി​​ക്കു​​ന്ന കോ​​യി​​ക്ക​​ക്കാ​​വ് പി​​ന്നി​​ട്ട് വ​​ന​​ത്തി​​നു​​ള്ളി​​ലാ​​ണ് ത​​ട​​യ​​ണ​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ർ​​മി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നേ​​ച്ച​​ർ ഗാ​​ർ​​ഡ് ഇ​​നി​​ഷ്യേ​​റ്റീ​​വ് എ​​ന്ന പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ സം​​ഘ​​ട​​ന​​യി​​ലെ അം​​ഗ​​ങ്ങ​​ൾ, മാ​​വേ​​ലി​​ക്ക​​ര​​യി​​ലെ മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് യൂ​​ത്ത്മൂ​​വ്മെ​​ന്‍റ് പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രും എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ചി​​ലെ വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ചേ​​ർ​​ന്നാ​​ണ് ത​​ട​​യ​​ണ​​ക​​ൾ നി​​ർ​​മി​​ച്ച​​ത്.

വേ​​ന​​ൽ​​ച്ചൂ​​ടി​​ൽ വ​​ര​​ളു​​ന്ന എ​​രു​​മേ​​ലി വ​​ന​​ത്തി​​ലെ ഉ​​ൾ​​ക്കാ​​ടു​​ക​​ളി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ​​ക്ക് കു​​ടി​​വെ​​ള്ളം ഉ​​റ​​പ്പാ​​ക്കാ​​ൻ അ​​ങ്ങ് ദൂ​​രെ പാ​​ല​​ക്കാ​​ടു​​നി​​ന്നും മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ നി​​ന്നു​​മെ​​ത്തി​​യ യു​​വ​​ജ​​ന​​ങ്ങ​​ളെ വ​​നം വ​​കു​​പ്പ് ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു. നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം എ​​രു​​മേ​​ലി ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ബി. ​​ദി​​ലീ​​ഫ് നി​​ർ​​വ​​ഹി​​ച്ചു.

മ​​ല​​ങ്ക​​ര കാ​​ത്ത​​ലി​​ക് യൂ​​ത്ത്മൂ​​വ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഗീ​​വ​​ർ​​ഗീ​​സ് കൈ​​ത​​വ​​ന, നേ​​ച്ച​​ർ ഗാ​​ർ​​ഡ് ഇ​​നി​​ഷേ​​റ്റീ​​വ് സെ​​ക്ര​​ട്ട​​റി നാ​​രാ​​യ​​ണ സ്വാ​​മി, ഫാ. ​​ജോ​​ബി​​ൻ, ഡെ​​പ്യൂ​​ട്ടി റേ​​ഞ്ച് ഓ​​ഫീ​​സ​​ർ പി. ​​സ​​ന​​ൽ​​രാ​​ജ്, യൂ​​ത്ത്മൂ​​വ്മെ​​ന്‍റ് പ്ര​​സി​​ഡ​​ന്‍റ് എ. ​​രേ​​ഷ്മ, സെ​​ക്ഷ​​ൻ ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ എം. ​​സു​​രേ​​ഷ്, ഗ്രേ​​ഡ് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സ​​ർ ഷൈ​​ജു കു​​ഞ്ഞു​​വ​​റീ​​ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment