റ​ഷ്യ​ൻ വി​മാ​ന​ത്താ​വ​ളം യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ചു; 4 വി​മാ​ന​ങ്ങ​ൾ ക​ത്തി; യു​ക്രെ​യ്ൻ‌ ബോ​ട്ടു​ക​ൾ റ​ഷ്യ ത​ക​ർ​ത്തു

 

മോ​സ്കോ: റ​ഷ്യ​യി​ലെ സ്‌​കോ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ഗ്ര​സ്‌​ഫോ​ട​ന​വും വ​ലി​യ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി.

നാ​ല് വി​മാ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ആ​ക്ര​മ​ണ​മു​ണ്ടാ​യ വി​മാ​ന​ത്താ​വ​ള​ത്തി​നു മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന​താ​യി റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ഡ്രോ​ൺ ആ​ക്ര​മ​ണം ത​ട​ഞ്ഞു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് റ​ഷ്യ രം​ഗ​ത്തെ​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നു റ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 800 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് സ്കോ​ഫ്. ക​രി​ങ്ക​ട​ലി​ൽ നാ​ല് യു​ക്രേ​നി​യ​ൻ ബോ​ട്ടു​ക​ൾ റ​ഷ്യ ത​ക​ർ​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഈ ​ബോ​ട്ടു​ക​ളി​ൽ 50ല​ധി​കം സൈ​നി​ക​രു​ണ്ടാ​യി​രു​ന്ന​താ​യും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related posts

Leave a Comment