സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ച​വി​ട്ടി​യി​റ​ക്കി​യ സം​ഭ​വം: ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

ചെ​റു​പു​ഴ: ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് ച​വി​ട്ടി ഇ​റ​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. ചെ​റു​പു​ഴ-​പു​ളി​ങ്ങോം റൂ​ട്ടി​ലോ​ടു​ന്ന ജാ​ന​വി ബ​സ് ക​ണ്ട​ക്ട​ർ മു​ള​പ്ര​യി​ലെ തെ​ക്ക​നാ​ട്ട് സൂ​ര​ജി (28)നെ​യാ​ണ് ചെ​റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ ആ​ൾ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ വി​ട്ട് കാ​ക്ക​യം​ചാ​ലി​ലെ സ്കൂ​ൾ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന് ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്ക​വെ ക​ണ്ട​ക്ട​ർ വി​ദ്യാ​ർ​ഥി​നി​യെ ച​വി​ട്ടി​യെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ബ​സ് ജീ​വ​ന​ക്കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ചെ​റു​പു​ഴ എ​സ്ഐ എം.​എ​ൻ. ബി​ജോ​യ് പ​റ​ഞ്ഞു.

Related posts