ഇടുക്കിയിൽ നിന്നെത്തി  ചാ​ല​ക്കു​ടി​യു​ടെ വി​ക​സ​ന​ത്തി​ൽ  കൈയൊ​പ്പി​ട്ട റോ​സ​മ്മ ചാ​ക്കോ

സ്വന്തം ലേഖകൻ
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യു​ടെ പല വി​ക​സ​ന സ്വ​പ്ന​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കി ജ​ന​മ​ന​സി​ൽ ഇ​ടം നേ​ടി​യ നേ​താ​വാ​യി​രു​ന്നു അ​ന്ത​രി​ച്ച മു​ൻ എം​എ​ൽ​എ റോ​സ​മ്മ ചാ​ക്കോ. 1991ലാ​ണ് റോ​സ​മ്മ ചാ​ക്കോ ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി.​പി.​ജോ​ർ​ജി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സി​നു കൈ​വി​ട്ടു​പോ​യ മ​ണ്ഡ​ലം റോ​സ​മ്മ ചാ​ക്കോ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​പി​ടി​ച്ച​ത് ചാ​ല​ക്കു​ടി​ക്കാ​ർ​ക്ക് അ​പ​രി​ചി​ത​യാ​യ റോ​സ​മ്മ ചാ​ക്കോ ആ​യി​രു​ന്നു.

ഇ​ടു​ക്കി​യി​ൽ​നി​ന്നാ​ണ് ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത്.എം​എ​ൽ​എ ആ​യ​ശേ​ഷം ചാ​ല​ക്കു​ടി​യി​ൽ​ത​ന്നെ താ​മ​സ​മാ​ക്കി​യാ​ണ് മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു​നി​ന്ന ചാ​ല​ക്കു​ടി​യി​ൽ റോ​സ​മ്മ ചാ​ക്കോ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു.ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച ഞ​ർ​ള​ക്ക​ട​വ് പാ​ലം റോ​സ​മ്മ ചാ​ക്കോ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

കൂ​ടാ​തെ ചാ​ല​ക്കു​ടി ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം എ​ത്തി​ക്കു​ന്ന താ​ണി​പ്പാ​റ പ​ദ്ധ​തി​യും കൂ​ട​പ്പു​ഴ ത​ട​യ​ണ​യ്ക്കു നാ​ന്ദി കു​റി​ച്ച​തും റോ​സ​മ്മ ചാ​ക്കോ​യാ​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലെ ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡു​ക​ളെ​ല്ലാം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത് നാ​ട്ടു​കാ​ർ ഇ​ന്നും ഓ​ർ​ക്കു​ന്നു.

ചാ​ല​ക്കു​ടി​യി​ൽ വൈ​ദ്യു​തി മ​ന്ദി​രം നി​ർ​മി​ച്ച​തും അ​തി​ര​പ്പി​ള്ളി​യി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​തും റോ​സ​മ്മ ചാ​ക്കോ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടും എം​പി ഫ​ണ്ടും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് റോ​സ​മ്മ ചാ​ക്കോ ഇ​ത്ര​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ 300 ബെ​ഡ് സൗ​ക​ര്യ​ങ്ങ​ളോ​ടെ മൂ​ന്നു​നി​ല​യി​ൽ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് 1993-ൽ ​അ​നു​മ​തി ല​ഭി​ച്ച​താ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ന്ന​താ​യി​രു​ന്നു. ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച പ​ദ്ധ​തി റോ​സ​മ്മ ചാ​ക്കോ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ മാ​റി​വ​ന്ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യി​ല്ല.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​സ​മ്മ ചാ​ക്കോ മ​ണ​ലൂ​രി​ലേ​ക്ക് മാ​റി​പ്പോ​കു​ക​യാ​യി​രു​ന്നു. റോ​സ​മ്മ ചാ​ക്കോ​യു​ടെ കാ​ല​ഘ​ട്ടം ഇ​ന്നും നാ​ട്ടു​കാ​ർ ഓ​ർ​ത്തി​രി​ക്കു​ന്ന​ത് അ​വ​രു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​നു ല​ഭി​ക്കു​ന്ന അം​ഗീ​കാ​രം ത​ന്നെ​യാ​ണ്.

Related posts