​അമേ​രി​ക്ക​യു​ടെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വീ​ഴ്ത്തി​യെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ത​ക​ർ​ന്ന എ​ഫ്-15 യു​ദ്ധ​വി​മാ​ന​ത്തി​ലെ വൈ​മാ​നി​ക​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ അ​മേ​രി​ക്ക​യു​ടെ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വീ​ഴ്ത്തി​യെ​ന്ന് ഇ​റാ​ൻ. സി-30 ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് മി​ലി​ട്ട​റി ട്രാ​ൻ​സ്പോ​ർ​ട്ട് വി​മാ​ന​ങ്ങ​ൾ, ര​ണ്ട് ബ്ലാ​ക് ഹ്വാ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ​യെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഇ​സ്ഫ​ഹാ​നി​ൽ വെ​ടി​വ​ച്ചി​ട്ടെ​ന്നാ​ണ് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഇ​തി​നു പു​റ​മേ അ​മേ​രി​ക്ക​യു​ടെ എം​ക്യു-9 ഡ്രോ​ൺ, ഇ​സ്ര​യേ​ലി​ന്‍റെ ഹെ​ർ​മ​സ്-900 ഡ്രോ​ൺ എ​ന്നി​വ​യും വീ​ഴ്ത്തി. ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​യാ​റാ​യി​ട്ടി​ല്ല.

ഒ​രു സി-130 ​വി​മാ​നം ത​ക​ർ​ന്ന​തി​ന്‍റെ അ​വ​ശി​ഷ്ടം എ​ന്ന പേ​രി​ലു​ള്ള ഫോ​ട്ടോ ഇ​റേ​നി​യ​ൻ സേ​ന പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സി-130 ​വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ പ​റ്റാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ സേ​ന​ത​ന്നെ ന​ശി​പ്പി​ച്ച​താ​ണെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ശ​ത്രു​വി​ന്‍റെ കൈ​യി​ലെ​ത്താ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യി​ട്ടാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment