ഭാ​ര്യ​യ്ക്ക് പ​ര​പു​രു​ഷ ബ​ന്ധം; ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​തം ത​ക​ർ​ത്തു; യു​വ​തി​യും കു​ടും​ബ​വും 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​ടും​ബ​കോ​ട​തി

കൊ​ച്ചി : വി​വാ​ഹ​ത്തി​നു ശേ​ഷ​വും ഭാ​ര്യ മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധം തു​ട​ർ​ന്ന​ത് ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ ത​ക​ർ​ത്തു​വെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ യു​വാ​വി​ന് 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് കു​ടും​ബ​ക്കോ​ട​തി. എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട കു​ടും​ബ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

മു​ൻ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് യു​വാ​വി​ന് 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഹ​ർ​ജി ന​ൽ​കി​യ 2018 ജൂ​ലൈ മു​ത​ൽ ആ​റ് ശ​ത​മാ​നം പ​ലി​ശ​യും ഇ​തി​നോ​ടൊ​പ്പം ന​ൽ​ക​ണം. വി​വാ​ഹ​സ​മ​യ​ത്ത് വ​ര​ന്‍റെ കു​ടും​ബം ന​ൽ​കി​യ 32 ഗ്രാം ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ നി​ല​വി​ലെ വി​പ​ണി​മൂ​ല്യം ആ​റ് ശ​ത​മാ​നം പ​ലി​ശ സ​ഹി​തം ഭാ​ര്യ തി​രി​കെ ന​ൽ​ക​ണം.

യു​വ​തി​യു​ടെ അ​മ്മ, സ​ഹോ​ദ​ര​ന്മാ​ർ, സു​ഹൃ​ത്ത് എ​ന്നി​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും ഗൂ​ഢാ​ലോ​ച​ന​യും വി​വാ​ഹ​ജീ​വി​തം ത​ക​രാ​ൻ കാ​ര​ണ​മാ​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഹ​ർ​ജി​ക്കാ​ര​ന്‍റെ​യും യു​വ​തി​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment