അ​മേ​രി​ക്ക​യി​ൽ 60,000 ഡോ​ള​റോ അ​തോ ബം​ഗ​ളൂ​രു​വി​ൽ 28 ല​ക്ഷ​മോ? പ്ര​വാ​സി യു​വാ​വി​ന്‍റെ ആ​ശ​യ​ക്കു​ഴ​പ്പം; ‘നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങൂ’ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ഉ​പ​രി​പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി വി​ദേ​ശ​ത്തേ​ക്ക് ചേ​ക്കേ​റു​ന്ന​വ​ർ​ക്കി​ട​യി​ൽ ‘നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണോ അ​തോ അ​വി​ടെ​ത്ത​ന്നെ തു​ട​ര​ണോ’ എ​ന്ന ചോ​ദ്യം എ​പ്പോ​ഴും വ​ലി​യൊ​രു ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ്. ഇ​പ്പോ​ഴി​താ, സ​മാ​ന​മാ​യൊ​രു പ്ര​തി​സ​ന്ധി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ. ബം​ഗ​ളൂ​രു​വി​ൽ 28 ല​ക്ഷം രൂ​പ​യു​ടെ ഓ​ഫ​റു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങ​ണോ അ​തോ പ്ര​തി​വ​ർ​ഷം 60,000 ഡോ​ള​റു​മാ​യി യു​എ​സി​ൽ തു​ട​ര​ണോ?’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

യു​എ​സി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലും ഇ​ന്ത്യ​യി​ലെ ബം​ഗ​ളൂ​രു​വി​ലും ഒ​രേ​സ​മ​യം തൊ​ഴി​ല​വ​സ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് യു​വാ​വ് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. മാ​സ്റ്റേ​ഴ്സ് ബി​രു​ദ പ​ഠ​ന​ത്തി​നാ​യാ​ണ് താ​ൻ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​തെ​ന്ന് ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തെ നീ​ണ്ട അ​ല​ച്ചി​ലി​നൊ​ടു​വി​ൽ നാ​ല് മാ​സം മു​മ്പാ​ണ് യു​എ​സി​ൽ ഒ​രു ജോ​ലി ല​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഇ​ത്ത​വ​ണ​ത്തെ എ​ച്ച്-1​ബി വി​സ ലോ​ട്ട​റി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പ്രൊ​സ​സിം​ഗ് ന​ട​ക്കു​ക​യാ​ണ്.

ഞാ​ൻ ഇ​പ്പോ​ൾ വ​ലി​യൊ​രു ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. എ​ന്‍റെ സ്റ്റെം ​ഒ​പ്റ്റ് വി​സ​യ്ക്ക് 2026 ജൂ​ലൈ വ​രെ കാ​ലാ​വ​ധി​യു​ണ്ട്. വി​വാ​ഹ​ത്തി​ന് മു​ൻ​പ്, ബാ​ച്ചി​ല​ർ ആ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക എ​ന്ന​താ​യി​രു​ന്നു എ​ന്റെ പ്ലാ​ൻ. കാ​ര​ണം പി​ന്നീ​ട് ഒ​രു കു​ടും​ബ​വു​മാ​യി മാ​റു​ക പ്ര​യാ​സ​മാ​ണ്. കൂ​ടാ​തെ ഞാ​ൻ മാ​താ​പി​താ​ക്ക​ളു​ടെ ഒ​രേ​യൊ​രു മ​ക​നാ​ണ്. പ്രാ​യ​മാ​യി വ​രു​ന്ന അ​വ​രെ നോ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ ഇ​പ്പോ​ൾ ല​ഭി​ച്ച ഓ​ഫ​ർ സ്വീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണോ അ​തോ യു​എ​സി​ൽ തു​ട​ര​ണോ എ​ന്നാ​ണ് എ​ന്‍റെ സം​ശ​യം എ​ന്ന് യു​വാ​വ് കു​റി​പ്പി​ൽ ചോ​ദി​ക്കു​ന്നു.

ഈ ​കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ ഭൂ​രി​ഭാ​ഗം പേ​രും യു​വാ​വി​നോ​ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ഉ​പ​ദേ​ശി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ 60,000 ഡോ​ള​ർ (ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ) കൊ​ണ്ട് ജീ​വി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ 28 ല​ക്ഷം രൂ​പ എ​ന്ന​ത് ആ​ഡം​ബ​ര ജീ​വി​തം ന​ൽ​കു​മെ​ന്നു​മാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പ്രാ​യ​മാ​കു​ന്ന മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും യു​എ​സി​ലെ ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വും മു​ൻ​നി​ർ​ത്തി, ഒ​ട്ടും മ​ടി​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് യു​വാ​വി​ന് ന​ല്ല​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment