ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​ധി: കു​രു​ക്കി​ലാ​കു​മോ ശ​ബ​രി എ​യ​ർ​പോ​ർ​ട്ട്

കോ​ട്ട​യം: ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​താ​വ​കാ​ശം സ​ര്‍​ക്കാ​രി​നോ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​നോ (അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്) എ​ന്ന​തി​ല്‍ തി​ങ്ക​ളാ​ഴ്ച വി​ധി വ​രാ​നി​രി​ക്കെ അ​ടു​ത്ത ന​ട​പ​ടി എ​ന്തെ​ന്ന​തി​ല്‍ ആ​ശ​ങ്ക​യും അ​നി​ശ്ചി​ത​ത്വ​വും ബാ​ക്കി. വി​ധി ഏ​തു ക​ക്ഷി​ക്ക് എ​തി​രാ​യാ​ലും മേ​ല്‍​ക്കോ​ട​തി​യി​ലേ​ക്ക് അ​പ്പീ​ല്‍ പോ​കു​മെ​ന്ന് തീ​ര്‍​ച്ച.

വി​ധി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന് അ​നു​കൂ​ല​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​രു സാ​ധ്യ​ത ബാ​ക്കി​യു​ണ്ട്. വി​ധി അം​ഗീ​ക​രി​ച്ച് എ​രു​മേ​ലി​യി​ല്‍ ശ​ബ​രി വി​മാ​ന​ത്താ​വ​ളം പ​ണി​യാ​നു​ള്ള ഭൂ​മി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ല്‍​നി​ന്നു വി​ല​യ്ക്ക് വാ​ങ്ങു​ക.

വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​ല്‍ ത​ങ്ങ​ള്‍​ക്ക് എ​തി​ര്‍​പ്പി​ല്ലെ​ന്നും ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ല​യ്ക്ക് ന​ല്‍​കാ​മെ​ന്നും ഏ​റെ​ക്കാ​ല​മാ​യി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2570 ഏ​ക്ക​ര്‍ വി​സ്തൃ​ത​മാ​യ എ​സ്റ്റേ​റ്റി​ല്‍​നി​ന്ന് ആ​യി​രം ഏ​ക്ക​ര്‍ വാ​ങ്ങി​യാ​ലും മൂ​ന്നു കി.​മീ. റ​ണ്‍​വേ​യി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് നി​ര്‍​മി​ക്കാം. അ​തേ​സ​മ​യം വി​ധി സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യാ​ല്‍ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മേ​ല്‍​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കും.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ന് സ​മാ​ന​മാ​യി സം​സ്ഥാ​ന​ത്ത് നാ​ല്‍​പ​തി​ലേ​റെ എ​സ്റ്റേ​റ്റു​ക​ളു​ടെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ നി​ര്‍​ദി​ഷ്ട ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ലാ​ണു വി​ധി​ക്കു പ്രാ​ധാ​ന്യം. ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ട് വി​ജ്ഞാ​പ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യും പി​ടി​പ്പു​കേ​ടും മൂ​ലം ഹൈ​ക്കോ​ട​തി ര​ണ്ടു ത​വ​ണ റ​ദ്ദാ​ക്കി​യി​രു​ന്നു.

പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ച്ചു പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നോ നി​ര്‍​മാ​ണം തു​ട​ങ്ങാ​നോ ഉ​ള്ള സ​മ​യം നി​ല​വി​ലെ സ​ര്‍​ക്കാ​രി​ന് ഇ​ല്ലെ​ന്നി​രി​ക്കെ എ​സ്‌​റ്റേ​റ്റ് കേ​സി​ലെ വി​ധി​ക്കു കാ​ര്യ​മാ​യ പ്ര​സ​ക്തി​യി​ല്ല. എ​യ​ര്‍​പോ​ര്‍​ട്ട് നി​ര്‍​മി​ക്കാ​ന്‍ ആ​യി​രം ഏ​ക്ക​റി​ല്‍ താ​ഴെ മ​തി​യെ​ന്നി​രി​ക്കെ 2600 ഏ​ക്ക​ര്‍ എ​ന്തി​നെ​ടു​ക്കു​ന്നു എ​ന്ന ചോ​ദ്യ​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ന്ന​യി​ച്ച​ത്.

വ്യ​വ​ഹാ​രം തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷം
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് കേ​സ് പാ​ലാ കോ​ട​തി​യി​ല്‍ വ്യ​വ​ഹാ​രം തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ര്‍​ഷ​മാ​യി. 2018ല്‍ ​രാ​ജ​മാ​ണി​ക്യം ക​മ്മി​റ്റി, ചെ​റു​വ​ള്ളി അ​ട​ക്ക​മു​ള്ള എ​സ്റ്റേ​റ്റു​ക​ളു​ടെ പാ​ട്ട​ക്കാ​ലാ​വ​ധി തീ​ര്‍​ന്ന​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ല്‍ വി​ജ്ഞാ​പ​ന​വും ന​ട​ത്തി.

എ​ന്നാ​ല്‍ ഭൂ​മി​യു​ടെ മു​ന്‍ ഉ​ട​മ​ക​ളാ​യ ഹാ​രി​സ​ണ്‍ മ​ല​യാ​ളം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ ഏ​റ്റെ​ടു​ക്ക​ല്‍ കോ​ട​തി റ​ദ്ദാ​ക്കി. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ സി​വി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും നി​ര്‍​ദേ​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍ പാ​ലാ സ​ബ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

1865-ലെ ​പാ​ട്ട വി​ളം​ബ​ര​പ്ര​കാ​രം ഭൂ​മി​യി​ല്‍ ത​ങ്ങ​ള്‍​ക്ക് ഉ​ട​മാ​വ​കാ​ശം ഉ​റ​പ്പി​ക്കാ​മെ​ന്ന് ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് വാ​ദി​ച്ചു. എ​ന്നാ​ല്‍ വി​ളം​ബ​ര​ത്തി​ന് പി​ന്നീ​ടു​ള്ള ഇ​ട​പാ​ടു​ക​ളി​ല്‍ സാ​ധു​ത ഇ​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ദം.

Related posts

Leave a Comment