ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് ആ​ദ്യം ക​രുതി​! ക​ണ്ണ​ങ്ക​ര​യി​ല്‍ ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം! തീ ​പ​ട​ര്‍​ന്ന​ത് അ​ടു​പ്പി​ല്‍ നി​ന്ന്; പൊ​ള്ള​ലേ​റ്റ​ത് എ​ട്ടു​പേ​ര്‍​ക്ക്

പ​ത്ത​നം​തി​ട്ട: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​ണ്ണ​ങ്ക​ര​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ അ​ടു​പ്പി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന് എ​ട്ടു​പേ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

വി​ല്പ​ന​യ്ക്കാ​യി മി​ഠാ​യി നി​ര്‍​മി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ര്‍. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് ആ​ദ്യം ക​രുതി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി.

ആ​ഗ്ര സ്വ​ദേ​ശി​ക​ളാ​യ സ​മീ​ര്‍, മു​ന്ന, ബെ​ന്നി, പ്ര​മോ​ദ്, ജാ​ഹി​ര്‍, ആ​സാ​ദ്, ഇ​ക്ബാ​ല്‍, ആ​ദി​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രി​ല്‍ ആ​സാ​ദ് എ​ട്ടു​വ​യ​സു​കാ​ര​നാ​ണ്.

മ​റ്റു​ള്ള​വ​ര്‍ വ​ഴി​യോ​ര വ്യാ​പാ​രി​ക​ളാ​ണ്. ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.15 ന് ​ആ​ണ് സം​ഭ​വം.

ബോം​ബെ സ്വീ​റ്റ്‌​സ് ഉ​ണ്ടാ​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍. സ്വീ​റ്റ്‌​സ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്ദ ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​വാ​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി വ​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടി പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സ് എ​ടു​ത്തു. കെ​ട്ടി​ട ഉ​ട​മ​സ്ഥ​നേ​യും ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment