രാത്രിയിൽ രണ്ടുപേർ വിട്ടിൽ നിന്ന് വലിച്ചിറക്കി തന്നെ കത്തിക്കുകയായിരുന്നു; കൊട്ടാരക്കരയിൽ പത്താംക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊ​ട്ടാ​ര​ക്ക​ര: സ്വന്തം മുറിയിൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലർച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​റ സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർഥിനി​യു​മാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്.​

പെൺകുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.പു​ല​ർച്ചെ ​വീ​ടി​നു പു​റ​ത്തു ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ പൊ​ള്ള​ൽ ഗു​രു​ത​ര​മ​ല്ല.

രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ ത​ന്നെ വീ​ട്ടി​ൽ നി​ന്നും വ​ലി​ച്ചി​റ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യാ​യിരുന്നു എന്നാണ് പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ൾ​ക്കും പോ​ലീ​സി​നും ന​ൽ​കി​യി​ട്ടുള്ള​ മൊ​ഴി. മൊ​ബൈ​ൽ ഫോ​ണു​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് പോ​ലീ​സ്.

Related posts