ഇനി ഞാന്‍ പണം ചോദിച്ചുള്ള വീഡിയോ ഇറക്കില്ല ! ആരും അതും പറഞ്ഞ് ഇനി ഇങ്ങോട്ടു വരേണ്ടതില്ല; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് തുറന്നു പറഞ്ഞ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഇനി വീഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രയും നാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക്് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.’ ഫിറോസ് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ…

‘തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.’

കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.’ ഫിറോസ് പറഞ്ഞു.

Related posts