ചീ​ഞ്ഞ​മീ​ൻ ര​ഹ​സ്യ​അ​റ​യി​ൽ, മാ​ലി​ന്യം മു​ത​ൽ ക​രി​ഞ്ഞ എ​ണ്ണ വ​രെ! ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി

കോ​ല​ഞ്ചേ​രി: ഭ​ക്ഷ്യ​സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ‘ഹെ​ൽ​ത്തി കേ​ര​ള’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം തി​രു​വാ​ണി​യൂ​ർ, വ​ണ്ടി​പ്പേ​ട്ട, മാ​മ​ല, ശാ​സ്താ​മു​ഗ​ൾ, പു​ത്ത​ൻ​കു​രി​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ഒ​ൻ​പ​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തു.

ചീ​ഞ്ഞ​മീ​ൻ ര​ഹ​സ്യ​അ​റ​യി​ൽ

മാ​മ​ല​യി​ലെ മ​ത്സ്യ വി​ല്പ​ന​ശാ​ല​ക​ളി​ൽ​നി​ന്നും ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ള്ള 22 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. മീ​ൻ​ത​ട്ടി​നു പു​റ​കി​ലാ​യി ര​ഹ​സ്യ​അ​റ​യി​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കി, വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഴു​കി​യ മ​ത്സ്യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കൂ​ടി​യ വി​ല​യ്ക്ക് മു​റി​ച്ചു വി​ല്ക്കു​ന്ന ത​രം മ​ത്സ്യം വാ​ങ്ങു​ന്ന​വ​ർ​ക്ക് പു​തി​യ മ​ത്സ്യ​ത്തോ​ടൊ​പ്പം ഇ​ത്ത​രം പ​ഴ​കി​യ മീ​ൻ​ക​ഷ​ണ​ങ്ങ​ളും ചേ​ർ​ത്തു വി​ല്ക്കു​ന്ന​താ​യി ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

മാ​ലി​ന്യം മു​ത​ൽ ക​രി​ഞ്ഞ എ​ണ്ണ വ​രെ

പാ​ച​ക​ശാ​ല​ക​ളി​ലെ ഭ​ക്ഷ​ണ​മാ​ലി​ന്യം ആ​ഴ്ച​ക​ളാ​യി നീ​ക്കം ചെ​യ്യാ​തെ രോ​ഗാ​ണു സം​ക്ര​മ​ണ സാ​ധ്യ​ത​യ്ക്കി​ട​യാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​തി​നും, മാ​ലി​ന്യം പൊ​തു​വ​ഴി​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​തി​നും നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി.

പാ​ച​ക​ത്തി​നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും നി​യ​മി​ച്ചി​രു​ന്ന ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത ഏ​ഴ് പേ​രെ അ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി.

നാ​ല് ഹോ​ട്ട​ലു​ക​ളി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​വും പാ​ച​ക​ചേ​രു​വ​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. പ​ല​ഹാ​ര​നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ഴ്ച​ക​ളാ​യി ആ​വ​ർ​ത്തി​ച്ച് ഉ​പ​യോ​ഗി​ച്ചു​വ​ന്ന 12 ലി​റ്റ​ർ ക​രി​ഞ്ഞ പാ​ച​ക എ​ണ്ണ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

തി​രു​വാ​ണി​യൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സ​ജി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എ​ൻ. വി​ന​യ​കു​മാ​ർ, ടി.​എ​സ്. അ​ജ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്

Related posts

Leave a Comment