പി​വി​എ​സ് മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​രു​ത്; ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: മാ​നേ​ജ്മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ എ​റ​ണാ​കു​ളം ക​ലൂ​രി​ലെ പി.​വി. സ്വാ​മി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​ലി​നെ​തി​രേ പി​വി​എ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഐ​എം​എ കൊ​ച്ചി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഐ. ജു​നൈ​ദ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​ശു​പ​ത്രി​യി​ൽ ജോ​ലി നോ​ക്കി​വ​രു​ന്ന ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 500 ൽ ​പ​രം ജീ​വ​ന​ക്കാ​ർ​ക്കു നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഐ​എം​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി ഡോ. ​ഹ​നീ​ഷ് മീ​രാ​സ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ശ​ന്പ​ളം ല​ഭി​ച്ചി​ട്ട്.

ശ​ന്പ​ള​വും കു​ടി​ശി​ക​യും മാ​ർ​ച്ച് 31 ന​കം കൊ​ടു​ത്തു തീ​ർ​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​വി. മി​നി ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് രേ​ഖാ​മൂ​ലം ന​ൽ​കി​യ ഉ​റ​പ്പും നാ​ളി​തു​വ​രെ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ മു​ത​ൽ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​വും ഐ​സി​സി​യു, സി​സി​യു മ​റ്റ് അ​നു​ബ​ന്ധ യൂ​ണി​റ്റു​ക​ളും യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യെ​ന്നും മാ​ത്യു ഫി​ലി​പ്പ് പ​റ​ഞ്ഞു. കൊ​ച്ചി ഐ​എം​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​വ​ർ​ഗീ​സ് ചെ​റി​യാ​ൻ, ഡോ. ​എ​ബ്രാ​ഹം വ​ർ​ഗീ​സ്, ഡോ. ​കു​ര്യ​യ്പ്പ്, യു​എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ്, പി​വി​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഫെ​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഐ​എം​എ​യു​ടെ​യും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​ത്യ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് ചു​റ്റും മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്തു.

Related posts