ഹാ​ര്‍​ബ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും..! മീ​ൻ ല​ഭി​ക്കു​മ്പോള്‍ ത​ന്നെ ക​ച്ച​വ​ടം; മ​ത്സ്യ​വി​ൽ​പന​ ക​ട​ലി​ൽ ഓൺലൈൻ വഴി

വൈ​പ്പി​ന്‍: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ട​ലി​ല്‍നി​ന്നു പി​ടി​കൂ​ടു​ന്ന മ​ത്സ്യ​ങ്ങ​ളും ചെ​മ്മീ​നു​ക​ളും ഹാ​ര്‍​ബ​റു​ക​ളി​ലെ​ത്തി​ക്കാ​തെ ക​ട​ലി​ല്‍ വ​ച്ച് ത​ന്നെ ഓ​ണ്‍​ലൈ​ന്‍​വ​ഴി മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്താ​ന്‍ പ​ര​മ്പ​രാ​ഗ​ത ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ലോ​ചി​ക്കു​ന്നു.

കാ​ള​മു​ക്ക് ഗോ​ശ്രീ​പു​രം ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന 15ഓ​ളം പ​ര​മ്പ​രാ​ഗ​ത ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഹാ​ര്‍​ബ​റു​ക​ള്‍ തു​റ​ക്കു​ന്ന​തു വ​രെ മൊ​ത്ത​വി​ല്പ​ന ഓ​ണ്‍​ലൈ​നാ​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഹാ​ര്‍​ബ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു നി​രോ​ധ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന വ​ള്ള​ങ്ങ​ള്‍ മ​ത്സ്യം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ​ല്ലാ​ത്ത ഏ​തെ​ങ്കി​ലും സ്ഥ​ല​ത്ത് ഒ​രു കാ​രി​യ​ര്‍ വ​ള്ള​ത്തി​ല്‍ ച​ര​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കും.

ഓ​രോ​രു​ത്ത​രും ഇ​തു​പോ​ലെ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച് പ​ല വ്യാ​പാ​രി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യം എ​ത്തി​ച്ചു കൊ​ടു​ക്കു​മ്പോ​ള്‍ ഒ​രി​ട​ത്തും തി​ര​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

ന​ല്ല​പോ​ലെ ക​രി​ക്കാ​ടി ചെ​മ്മീ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് കോ​വി​ഡ് മു​ന്‍ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ര്‍​ബ​ര്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ഫി​ഷ​റീ​സ് അ​ധി​കൃ​ത​രെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച് അ​നു​വാ​ദം ല​ഭി​ച്ചാ​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വ​ള്ള​ങ്ങ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി പു​തി​യ രീ​തി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​മെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ജ​യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment