പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക്  ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി  ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ  എന്ന വാട്സ് ആപ്പ് കൂട്ടായ്മ

ക​യ്പ​മം​ഗ​ലം: തീ​ര​ദേ​ശ​ത്ത് നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​തൃ​ക​യാ​യ വാ​ട്്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ന്ത്വ​ന സ​ഹാ​യം. ക​യ്പ​മം​ഗ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ വാ​ട്സ് ആ​പ്പ് കൂ​ട്ട​യ്മ​യാ​ണ് ക​യ്പ​മം​ഗ​ല​ത്തു​ള്ള നി​ർ​ധ​ന​രാ​യ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം സ്വ​രൂ​പി​ച്ച് ന​ൽ​കി​യ​ത്.

ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് ധ​ന​സ​ഹാ​യ​വും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ദു​രി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യു​ള്ള​ത്. കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന പ​തി​മൂ​ന്നാ​മ​ത് പ​ദ്ധ​തി​യാ​ണ് ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ധ​ന​സ​ഹാ​യം. ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ പി.​എം. നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്ത്.

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച താ​ഴെ​ക്കി​ട​യി​ലു​ള്ള നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് കി​ലോ അ​രി​യും പ​ല​വ്യ​ഞ്ജ​ന കി​റ്റും ഇ​വ​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ വെ​ള്ളം ക​യ​റി​യ നി​ര​വ​ധി വീ​ടു​ക​ളും ഈ ​ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​യി​ൽ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്ത​ത് നി​ര​വ​ധി വീ​ട്ടു​കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു.

അ​ർ​ഹ​രാ​യ ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ട് ചെ​ന്നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. ഗ്രൂ​പ്പ് അ​ഡ്മി​ൻ കൂ​ടി​യാ​യ ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ, ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ക​യ്പ​മം​ഗ​ലം എ​സ്ഐ ജി​നേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശോ​ഭാ സു​ബി​ൻ, പി.​എം. നൗ​ഷാ​ദ്, സൈ​ഫു​ദ്ദീ​ൻ, സ​ഞ്ജ​യ്, മെ​ഹ​ബൂ​ബ്, റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മു​പ്പ​ത്തി​യ​ഞ്ചോ​ളം മെ​ന്പ​ർ​മാ​രും സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തി​ന് എ​ത്തി​യി​രു​ന്നു.

Related posts