ഗാ​ന്ധി​ന​ഗ​ർ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആ​രോ​ഗ്യ വ​കു​പ്പ്

ഗാ​ന്ധി​ന​ഗ​ർ: മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ഞ​പ്പിത്തം വ്യാ​പ​ക​മാ​യ​തോ​ടെ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ളി​ൽ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഒ​രു ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും തു​റ​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ പേ​രി​ൽ ഹോ​ട്ട​ലി​നെ​തി​രെ വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്്ട​ർ പ​റ​ഞ്ഞു.

Related posts