പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു; സ​ദ്യ​യി​ലെ ക​റി​യി​ൽ നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റെ​ന്ന് സം​ശ​യം

ക​ണ്ണൂ​ര്‍: പ്ര​സാ​ദ സ​ദ്യ ക​ഴി​ച്ചു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കാ​ര പേ​രാ​വൂ​രി​ലെ പൂ​വ​ത്തും​ക​ണ്ടി വി​ജ​യ​നാ(70)​ണ് മ​രി​ച്ച​ത്.

കാ​ര പു​തി​യേ​ട​ത്ത് മ​ട​പ്പു​ര മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​സാ​ദ​സ​ദ്യ ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ക​ണ്ണൂ​രി​ലെ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ഉ​ത്സ​വ​ത്തി​ല്‍ ആ​റി​ന് സ​ദ്യ ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. 300ല​ധി​കം പേ​രാ​ണ് ക​ണ്ണൂ​ര്‍, ത​ല​ശേ​രി, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

സ​ദ്യ​യി​ലെ പ​ച്ച​ടി​യി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ സാ​മ്പി​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്ക് വ​യ​റി​ള​ക്കം, പ​നി, ത​ല​വേ​ദ​ന എ​ന്നീ ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​യി.

ശാ​ന്ത​യാ​ണ് മ​രി​ച്ച വി​ജ​യ​ന്‍റെ ഭാ​ര്യ, സ​ഹോ​ദ​ര​ങ്ങ​ള്‍ : പൂ​വ​ത്തും​ക​ണ്ടി കൗ​സു, കൃ​ഷ്ണ​ന്‍, സ​ഹ​ജ​ന്‍. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം രാ​ത്രി ഏ​ഴോ​ടെ പൊ​റോ​റ ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

Related posts

Leave a Comment