ഹൗ​സ് ബോ​ട്ട് മുങ്ങി! ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ന് ദാ​രു​ണാ​ന്ത്യം; അപകടം, സ​ഞ്ചാ​രി​ക​ളു​ടെ ല​ഗേ​ജ് പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കവേ…

ആ​ല​പ്പു​ഴ: വെ​ള്ള​ത്തി​ൽ മു​ങ്ങി​യ ഹൗ​സ് ബോ​ട്ടി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ല​ഗേ​ജ് പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ ബോ​ട്ടി​ന​ക​ത്ത് കു​ടു​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ന് ദാ​രു​ണ അ​ന്ത്യം.

കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ ഇ​എം​എ​സ് ജെ​ട്ടി​ക്കു സ​മീ​പം വെ​ളാ​ത്തു​ത​റ വീ​ട്ടി​ൽ പ്ര​സ​ന്ന​നാ(56)​ണ് മു​ങ്ങി​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൈ​ന​ക​രി ക​ന്നി​ട്ട ജെ​ട്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​മ്മാ​ടി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ​ഞ്ചാ​രി​ക​ളു​മാ​യി കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച ശേ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ക​ന്നി​ട്ട ജെ​ട്ടി​യിൽ ഹൗ​സ്ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രും ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ൾ ബോ​ട്ടി​ന്‍റെ അ​ടി​പ്പല​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് വെ​ള്ളം ഇ​ര​ച്ച് ക​യ​റു​ന്ന​ത് ക​ണ്ടു.

മൂ​ന്ന് സ​ഞ്ചാ​രി​ക​ളും ജീ​വ​ന​ക്കാ​രും പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബോ​ട്ട് മു​ങ്ങി​ത്താ​ഴ്ന്നു.

വി​വ​രം അ​റി​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ങ്ങ​ൽ വി​ദ​ഗ്ധ​നാ​യ പ്ര​സ​ന്ന​ൻ 9.30ന് ​സ്ഥ​ല​ത്തെ​ത്തി. മു​ങ്ങി​ക്കി​ടന്ന ബോ​ട്ടി​ന്‍റെ ജ​ന​ൽ ഭാ​ഗം പൊ​ളി​ച്ച് പ്ര​സ​ന്ന​ൻ ബോ​ട്ടി​ന​ക​ത്ത് ക​ട​ന്നു.

ല​ഗേ​ജു​ക​ൾ ഓ​രോ​ന്നാ​യി സാ​ഹ​സി​ക​മാ​യി പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ ബോ​ട്ടി​ലെ ഇ​ടു​ങ്ങി​യ പാ​സേ​ജി​ൽ കു​ടു​ങ്ങി. പു​റ​ത്തേ​ക്ക് വ​രാ​ത്ത​തി​നെത്തുട​ർ​ന്ന് 10.45ന് ​ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വേ​ണു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക​ന്നി​ട്ട ജെ​ട്ടി​യി​ൽ എ​ത്തി. മു​ങ്ങി​യ ഹൗ​സ് ബോ​ട്ട് സു​ര​ക്ഷി​ത​മാ​യി റോ​പ്പ് ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു കെ​ട്ടി.

തു​ട​ർ​ന്ന് ഹൗ​സ്ബോ​ട്ടി​ന്‍റെ വാ​തി​ൽ ഭാ​ഗം ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം തു​റ​ന്നു. തുടർന്നുള്ള പരിശോധനയിൽ പാ​സേ​ജി​ന്‍റെ ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ൽ പ്ര​സ​ന്ന​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മ​ണി​ക്കൂ​ർ​നേ​രം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​മ്മാ​ടി സ്വ​ദേ​ശി​യാ​യ ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ​ത്തി​ക എ​ന്ന ഹൗ​സ് ബോ​ട്ടാ​ണ് മു​ങ്ങി ​യ​ത്.

Related posts

Leave a Comment