ഗാം​​ഗു​​ലി അ​​യോ​​ഗ്യ​​ൻ

മും​​ബൈ: ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് തു​​ട​​രാ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി അ​​യോ​​ഗ്യ​​നാ​​ണെ​​ന്ന് മ​​ധ്യ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ജീ​​വ​​നാ​​ന്ത അം​​ഗം സ​​ഞ്ജീ​​വ് ഗു​​പ്ത.

ഐ​​സി​​സി അം​​ഗ​​മാ​​യി ഗാം​​ഗു​​ലി​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റാ​​യി തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്ന നി​​യ​​മം സ​​ഞ്ജീ​​വ് ഗു​​പ്ത ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്. മാ​​ർ​​ച്ച് 28ന് ​​ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഐ​​സി​​സി ബോ​​ർ​​ഡ് അം​​ഗ​​മാ​​യി ഗാം​​ഗു​​ലി​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചി​​രു​​ന്നു.

ഐ​​സി​​സിയി​​ലേ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചാ​​ൽ ബി​​സി​​സി​​ഐ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി തു​​ട​​രാ​​ൻ പു​​തി​​യ നി​​യ​​മ​​പ്ര​​കാ​​രം സാ​​ധി​​ക്കി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​ഞ്ജീ​​വ് ഗു​​പ്ത, ഗാം​​ഗു​​ലി​​ക്കും ഇ-​​മെ​​യി​​ൽ അ​​യ​​ച്ചു.

ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് ഗാം​​ഗു​​ലി എ​​ത്തു​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഊഹാ​​പോ​​ഹ​​ങ്ങ​​ളും ഇ​​പ്പോ​​ൾ സ​​ജീ​​വ​​മാ​​ണ്. ഇ​​തി​​നി​​ടെ​​യാ​​ണ് ഗാം​​ഗു​​ലി​​ക്കെതിരേ സ​​ഞ്ജീ​​വ് ഗു​​പ്ത​​യു​​ടെ ആ​​രോ​​പ​​ണം.

Related posts

Leave a Comment