അശ്രദ്ധയുടെ ദുരന്തം വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ടു; ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം; അടുത്ത മുറിയിലുണ്ടായിരുന്ന ജീവനക്കാരിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം

ചെ​ങ്ങ​ന്നൂ​ർ: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ റെ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തി​ൽ സ​മീ​പ​ത്തെ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല ഈ​സ്റ്റ് ഓ​ത​റ ക​ട​യ്ക്കേ​ത്ത് അ​യ്യ​ത്തു വീ​ട്ടി​ൽ ച​ന്ദ്ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ ഇ​ന്ദി​ര (48)യാ​ണ് മ​രി​ച്ച​ത്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ ബ​ഥേ​ൽ ജം​ഗ്ഷ​നു സ​മീ​പം വാ​ഴ​യി​ൽ ഭാ​ഗ​ത്തു കൊ​ച്ചു​പു​ര​യ്ക്ക​ൽ സു​ഭാ​ഷ് ഗോ​പാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള മോ​നാ​യി​യു​ടെ ക​ട എ​ന്ന ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള​യ്ക്കാ​ണു തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് അ​ടു​ക്ക​ള​യി​ൽ പു​തി​യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ലേ​ക്കു ജീ​വ​ന​ക്കാ​ർ ‌ ഗ്യാ​സ് സ്റ്റൗ​വി​ലെ റെ​ഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ഉ​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച​യാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം.

സി​ല​ിണ്ട​റി​ന്‍റെ അ​ട​പ്പ് തു​റ​ന്ന​തോ​ടെ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വ​ലി​യ ഗ്യാ​സ് സി​ലി​ണ്ട​റി​ൽനി​ന്നു വാ​ത​കം ശ​ക്ത​മാ​യി പു​റ​ത്തേ​ക്കു ചീ​റ്റു​ക​യാ​യി​രു​ന്നു. ഗ്യാ​സ് സി​ലി​ണ്ട​ർ വ​ച്ചി​രു​ന്ന മു​റി​യു​ടെ എ​തി​ർ​വ​ശ​ത്തെ മു​റി​യി​ലാ​ണ് ഇ​ന്ദി​ര ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ര​ണ്ടു മു​റി​ക്കും മ​ധ്യ​ഭാ​ഗ​ത്തു​ള്ളമു​റി​യി​ൽ പാ​ച​കം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

വാ​ത​കം ചോ​ർ​ന്ന​തോ​ടെ ഇ​വി​ടെ തീ ​ആ​ളി​പ്പി​ടി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ന്ദി​ര ഉ​ണ്ടാ​യി​രു​ന്ന മു​റി​യി​ലേ​ക്കു പ​ട​രു​ക​യു​മാ​യി​രു​ന്നു. തീ ​ആ​ളി​യ​തോ​ടെ മ​റ്റു ജീ​വ​ന​ക്കാ​ർ ഒാ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഇ​ന്ദി​ര​യ്ക്കു പു​റ​ത്തു ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഹോ​ട്ട​ൽ നി​ന്ന ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റി​യ റോ​ഡി​ലേ​ക്കു വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ടു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ചെ​റി​യ വാ​ഹ​നം എ​ത്തി​ച്ചാ​ണ് 8.30ഓ​ടെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ശ​രീ​ര​മാ​സ​ക​ലം ഗു​രു​ത​ര​മാ​യി പൊ​ള്ളലേ​റ്റ ഇ​ന്ദി​ര​യെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക​ൻ: അ​രു​ണ്‍ സി. ​പി​ള്ള.

Related posts