‘വി​വാ​ഹ ബ​ന്ധ​ത്തി​ൽ ര​ണ്ടാ​ളും ഹാ​പ്പി അ​ല്ലെ​ങ്കി​ല്‍ സ​മ​യം ക​ള​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല’: ഗൗ​ത​മി നാ​യ​ർ

വി​വാ​ഹ മോ​ച​ന​ത്തെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് ന​ടി ഗൗ​ത​മി നാ​യ​ർ. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സം​സാ​രി​ച്ചു തീ​ര്‍​ക്കാ​മാ​യി​രു​ന്നി​ല്ലേ എ​ന്ന് അ​ച്ഛ​നും അ​മ്മ​യു​മൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, നി​ങ്ങ​ള്‍ ര​ണ്ടു പേ​രും ആ ​റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ ട്രൈ ​ചെ​യ്തി​ട്ടും ഹാ​പ്പി അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു പേ​രു​ടേ​യും സ​മ​യം ക​ള​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. മു​ന്നോ​ട്ടു പോ​കു​ന്ന​തി​ലും ജീ​വി​തം പ​ങ്കി​ടാ​ന്‍ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലും ഒ​രു തെ​റ്റു​മി​ല്ല.

വീ​ട്ടു​കാ​രൊ​ക്കെ പ​റ​ഞ്ഞു നോ​ക്കി​യി​രു​ന്നു. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും ഇ​പ്പോ​ഴും അ​റി​യി​ല്ല ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന്. പ്ര​ശ്‌​ന​ങ്ങ​ള്‍ വേ​ണ​മെ​ന്നി​ല്ല പി​രി​യാ​ന്‍. ജീ​വി​ത​ത്തി​ല്‍ നി​ന്നു ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തും വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്.

ര​ണ്ട് പേ​ര്‍​ക്കും അ​ധി​കം പ്രാ​യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യി മാ​ത്രം തു​ട​രാ​മെ​ന്നു ക​രു​തി. അ​തു​കൊ​ണ്ട് ഇ​പ്പോ​ള്‍ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വീ​ട്ടു​കാ​ർ പ​ര​മാ​വ​ധി നോ​ക്കി. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​പ്പോ​ൾ അ​വ​ർ നി​ർ​ബ​ന്ധി​ക്കാ​ൻ നി​ന്നി​ല്ല. -ഗൗ​ത​മി നാ​യ​ർ

Related posts

Leave a Comment