ജനനായകന് സിനിമയുടെ പ്രിന്റ് ലീക്കായ വാര്‍ത്ത ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് വിജയ് ദേവ്രകൊണ്ട. എന്റെ കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെയൊന്നു സംഭവിച്ചപ്പോള്‍ ഉണ്ടായ ആ വേദനയും നഷ്ടബോധവും ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്.
നമ്മള് എല്ലാവരുടെയും ലക്ഷ്യമായി മാറുന്നതുപോലെയും, കൈയിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷടപ്പെടുന്നതു പോലെയുമാണ് അപ്പോള്‍ തോന്നുക. ഇത് എന്റെ മാത്രം കാര്യമല്ല, സഹഅഭിനേതാക്കള്‍, സംവിധായകന്, നിര്‍മാതാക്കള്‍ അങ്ങനെ ഒരുപാടുപേരുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്. ഈ പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കണം, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും വേണം. അതിന് കഴിഞ്ഞില്ലെങ്കില്‍ അത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ്.
ചില മനുഷ്യര്‍ക്ക് ഇത്രയും ക്രൂരത കാണിക്കാന്‍ എങ്ങനെ കഴിയുന്നു എന്നും മറ്റുളളവരെ ദ്രോഹിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്നും ഇത് നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ സിനിമയുടെ മുഴുവന്‍ ടീമിനും എന്റെ എല്ലാവിധ പിന്തുണയും ഞാന്‍ അറിയിക്കുന്നു എന്ന് വിജയ് ദേവ്രകൊണ്ട പറഞ്ഞു.
