2025-26 സാ​ന്പ​ത്തി​ക വ​ർ​ഷം 7.4 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച കൈ​വ​രി​ക്കും: പ്ര​വ​ച​നം ആ​ർ​ബി​ഐ​യു​ടെ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​ത്; പു​തി​യ അ​നു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​നെ പി​ന്നി​ലാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​ന്പോ​ഴും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​വ​ന​യ​ങ്ങ​ൾ സാ​ന്പ​ത്തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്പോ​ഴും 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ 7.4 ശ​ത​മാ​നം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പ്ര​വ​ച​നം. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യ രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​വ​ച​നം.

ഈ ​അ​നു​മാ​നം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ​യാ​യ 7.3 ശ​ത​മാ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 6.5 ശ​ത​മാ​നം വ​ള​ർ​ച്ച​യെ​യും പി​ന്നി​ലാ​ക്കു​ന്ന​താ​ണ് പു​തി​യ പ്ര​വ​ച​നം. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം നോ​മി​ന​ൽ ജി​ഡി​പി എ​ട്ടു ശ​ത​മാ​നം വ​ള​ർ​ച്ച​പ്രാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 9.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​ക്കും ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ്.

2023-24ൽ 9.2 ​ശ​ത​മാ​നം, 2024-25ൽ 6.5 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച. ഇ​തി​ൽ 2023-24ലാ​ണ് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യ വ​ർ​ഷം. 2024-25ൽ ​വ​ള​ർ​ച്ച​യി​ൽ ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും ന​ട​പ്പു​സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​തു മ​റി​ക​ട​ക്കു​മെ​ന്നാ​ണ് അ​നു​മാ​നം.

2021 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ള​ർ​ച്ച​യ്ക്കു​ശേ​ഷം 2025 സാ​ന്പ​ത്തി​ക വ​ർ​ഷം വ​രെ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ ശ​രാ​ശ​രി 8.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് നേ​ടി​യ​ത്.

ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ലെ ശ​ക്ത​മാ​യ വ​ള​ർ​ച്ച, ആ​രോ​ഗ്യ​ക​ര​മാ​യ ഗാ​ർ​ഹി​ക ചെ​ല​വ്, സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ന​ട​ത്തു​ന്ന ചെ​ല​വി​ടീ​ൽ, സ്ഥി​ര ആ​സ്തി​ക​ളി​ലെ മി​ക​ച്ച നി​ക്ഷേ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​മാ​ണ് സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​വ. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ലെ വ​ർ​ധ​ന, മെ​ച്ച​പ്പെ​ട്ട വാ​യ്പ ല​ഭ്യ​ത, വി​പ​ണി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യും രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

2026 സാ​ന്പ​ത്തി​ക​വ​ർ​ഷം റി​യ​ൽ ഗ്രോ​സ് വാ​ല്യൂ ആ​ഡ​ഡ് (ജി​വി​എ) 7.3 ശ​ത​മാ​നം വ​ള​ർ​ച്ച​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​മി​ത് 6.4 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു വി​പ​രീ​ത​മാ​യി നോ​മി​ന​ൽ ജി​വി​എ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ (9.3%) കു​റ​ഞ്ഞ് 7.7 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു.

മേ​ഖ​ലാ പ്ര​തീ​ക്ഷ​ക​ൾ
പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 2026 സാ​ന്പ​ത്തി​ക​വ​ർ​ഷം ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് ഇ​ത് 4.5 ശ​ത​മാ​ന​മാ​യി​രു​ന്നു. നി​ർ​മാ​ണ മേ​ഖ​ല ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ 9.4 ശ​ത​മാ​ന​ത്തേ​ക്കാ​ൾ താ​ഴ്ന്ന് ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദ്വി​തീ​യ​മേ​ഖ​ല​യി​ലെ നി​ർ​മാ​ണ, ഉ​ത്പാ​ദ​ന മേ​ഖ​ല സ്ഥി​ര​വി​ല​യി​ൽ ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

സേ​വ​ന​മേ​ഖ​ല​യി​ൽ മു​ൻ വ​ർ​ഷ​ത്തെ 7.2 ശ​ത​മാ​നം വ​ള​ർ​ച്ച​യെ​ക്കാ​ൾ ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം 9.1 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക​വ്യ​വ​സ്ഥ​യി​ലെ ഏ​റ്റ​വും വ​ലി​യ ചാ​ല​ക ശ​ക്തി​യാ​ണ് ഗാ​ർ​ഹി​ക ചെ​ല​വാ​ക്ക​ൽ. ഇ​ത്ത​വ​ണ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യേ​ക്കാ​ൾ (7.2%) നേ​രി​യ കു​റ​വു​ണ്ടാ​കു​മെ​ങ്കി​ലും ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. കാ​ർ​ഷി​ക അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ 3.1 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

മെ​ഷീ​ന​റി, ഫാ​ക്ട​റി​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥി​ര ആ​സ്തി​ക​ളി​ൽ ന​ട​പ്പു​സാ​ന്പ​ത്തി​ക​വ​ർ​ഷം 7.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 7.1 ശ​ത​മാ​ന​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ടീ​ൽ മു​ൻ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ 2.3 ശ​ത​മാ​നം വ​ള​ർ​ച്ച​യേ​ക്കാ​ൾ ഈ ​വ​ർ​ഷം 5.2 ശ​ത​മാ​നം ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Related posts

Leave a Comment