വിളിച്ചു വരുത്തിയത് കല്യാണം കഴിക്കാനെന്നു പറഞ്ഞ് ! കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു;ദാരുണ സംഭവം…

വിവാഹം കഴിക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തി കാമുകനും കൂട്ടാളികളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ജലന്ധറിലാണ് സംഭവം.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുമായി കേസിലെ പ്രധാനപ്രതി സന്ദീപുമായി അടുപ്പത്തിലായിരുന്നു.

പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന് ഇയാള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുമോ എന്നകാര്യം സംശയമാണെന്നുമാണ് പോലീസ് ഇതേക്കുറിച്ച് പറയുന്നത്.

മാര്‍ച്ച് 15ന് പെണ്‍കുട്ടിയെ വിളിച്ച് സന്ദീപ് നാളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഹരിയാനയിലെ സിര്‍സ ജില്ലയിലെ മാണ്ഡി ദബാലി ബസ് സ്റ്റാന്റിലെത്താനും വിവാഹം കഴിക്കാനായി ജലന്ധറില്‍ പോകാമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പിറ്റേദിവസം രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങി. ഇരുവരും ജലന്ധറിലേക്ക് കൊണ്ടുപോയി.

അതിനിടെ ഇയാളുടെ കൂട്ടാളികളായി ഏഴംഗസംഘവും എത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

മാര്‍ച്ച് 20ന് രാവിലെ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഇറക്കിവിടുകയുമായിരുന്നു. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related posts

Leave a Comment