ലേ​ലു അ​ല്ലു ലേ​ലു അ​ല്ലു.. ആ​ടു​ക​ളെ ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​യാ​ൻ വി​ട്ട വി​ദേ​ശ വ​നി​ത​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്

പൂ​​ഞ്ഞാ​​ർ: ആ​​ടു​​ക​​ളെ ടൗ​​ണി​​ലേ​​ക്ക് അ​​ഴി​​ച്ചു​​വി​​ട്ട വി​​ദേ​​ശ വ​​നി​​ത​​യ്ക്ക് ക​​ന​​ത്ത പി​​ഴ​​യി​​ട്ട് പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ. തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ വ്യാ​​പാ​​രി​​ക​​ൾ​​ക്കും നാ​​ട്ടു​​കാ​​ർ​​ക്കും ശ​​ല്യ​​മാ​​യി​​രു​​ന്ന ആ​​ടു​​ക​​ളെ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ പി​​ഴ ചു​​മ​​ത്തി വി​​ദേ​​ശ വ​​നി​​ത​​യ്ക്ക് തി​​രി​​കെ ന​​ൽ​​കി. ഒ​​രു മാ​​സം മു​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​ന​​ർ​​വാ മോ​​ഹ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​ര​​ണ​​സ​​മി​​തി വി​​ദേ​​ശ വ​​നി​​ത​​യ്ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കി ആ​​ടു​​ക​​ളെ അ​​ഴി​​ച്ചു​​വി​​ടു​​ന്ന​​തു വി​​ല​​ക്കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ വീ​​ണ്ടും ആ​​ടു​​ക​​ളെ അ​​ഴി​​ച്ചു വി​​ടു​​ക​​യും സ​​മീ​​പ​​വാ​​സി​​ക​​ളു​​ടെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ ക​​യ​​റി കൃ​​ഷി​​യും ചെ​​ടി​​ക​​ളും തി​​ന്നു ന​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി താ​​ലൂ​​ക്ക് സ​​ഭ​​യി​​ൽ വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യും ആ​​ടു​​ക​​ളെ പി​​ടി​​ച്ചു​​കെ​​ട്ടി സം​​ര​​ക്ഷി​​ച്ച് ഏ​​ഴു ദി​​വ​​സ​​ത്തി​​നു ശേ​​ഷം ലേ​​ലം ചെ​​യ്യാ​​ൻ ത​​ഹ​​സി​​ൽ​​ദാ​​ർ അ​​നു​​വാ​​ദം കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ണ്ടും ആ​​ടു​​ക​​ൾ കൂ​​ട്ട​​മായി ടൗ​​ണി​​ലെ​​ത്തി​​യ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ആ​​ടു​​ക​​ളെ പി​​ടി​​ച്ചു​​കെ​​ട്ടി സം​​ര​​ക്ഷി​​ച്ചു. ലേ​​ലം ചെ​​യ്യാ​​ൻ പോ​​കു​​ന്ന വി​​വ​​രം ആ​​ടു​​ക​​ളു​​ടെ ഉ​​ട​​മ​​യാ​​യ വി​​ദേ​​ശ വ​​നി​​ത​​യെ അ​​റി​​യി​​ക്കു​​ക​​യും അ​​വ​​രെ​​ത്തി പി​​ഴ ഒ​​ടു​​ക്കി ആ​​ടു​​ക​​ളെ കൊ​​ണ്ടു​​പോ​​കു​​കു​​യം ചെ​​യ്തു. ഇ​​നി മേ​​ലി​​ൽ ആ​​ടു​​ക​​ളെ ടൗ​​ണി​​ലേ​​ക്ക് അ​​ഴി​​ച്ചു​​വി​​ടു​​ക​​യി​​ല്ല​​ന്ന് എ​​ഗ്രി​​മെ​​ന്‍റ് ഒ​​പ്പി​​ട്ടു വാ​​ങ്ങി​​യെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​ന​​ർ​​വാ മോ​​ഹ​​ൻ പ​​റ​​ഞ്ഞു.

Related posts

Leave a Comment