കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് ശ​മ്പ​ളം ന​ല്‍​കാ​ന്‍ ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ! വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍…

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

ശ​മ്പ​ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണം എ​ന്ന ജ​സ്റ്രി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ വി​ധി​യ്ക്കെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി.

ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പ്ര​കാ​രം ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​ത്തി​നാ​യി അ​ന്‍​പ​ത് കോ​ടി വീ​ത​വും ഉ​ത്സ​വ​ബ​ത്ത​യാ​യി മൂ​ന്ന് കോ​ടി​യും സെ​പ്തം​ബ​ര്‍ ഒ​ന്നാം തീ​യ​തി​യ്ക്ക​കം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്.

ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള​ള ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്നു.

കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച​താ​ണ് കെ​എ​സ്ആ​ര്‍​ടി​സി. സം​സ്ഥാ​ന​ത്തെ മ​റ്റ് ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍​ക്കു​ള​ള പ​രി​ഗ​ണ​ന മാ​ത്ര​മേ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കും സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്നും അ​തി​നാ​ല്‍ ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം.

ഇ​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ന്ന് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യ​ത്.

രാ​വി​ലെ ത​ന്നെ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ര​ട​ക്കം നി​ര​വ​ധി പേ​ര്‍ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി.

Related posts

Leave a Comment