ക​രാ​ർ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കും പ്ര​സ​വാ​വ​ധി​ക്ക് അ​ർ​ഹ​ത​; ജോ​​​ലി​​​യു​​​ടെ സ്വ​​​ഭാ​​​വ​​​മെ​​​ന്താ​​​യാ​​​ലും നി​​​യ​​​മ​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​വ​​​ധി​​​ക്ക് ഇവർക്കും അർഹതയുണ്ടെന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലും പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ജോ​​​ലി നോ​​​ക്കു​​​ന്ന ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്കു സ്ഥി​​​ര നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ പ്ര​​​സ​​​വാ​​​വ​​​ധി​​​ക്ക് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ഡീ​​ഷ​​​ണ​​​ൽ സ്കി​​​ൽ അ​​​ക്വി​​​സി​​​ഷ​​​ൻ പ്രോ​​​ഗ്രാ​​മി​​ലെ (​അ​​​സാ​​​പ്)​ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി ര​​​ശ്മി തോ​​​മ​​​സ്, രാഷ്‌ട്രീയ മാ​​​ധ്യ​​​മി​​​ക് ശി​​​ക്ഷാ അ​​​ഭി​​​യാ​​​നി​​​ലെ പി.​​​വി. രാ​​​ഖി എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ലാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ജോ​​​ലി​​​യു​​​ടെ സ്വ​​​ഭാ​​​വ​​​മെ​​​ന്താ​​​യാ​​​ലും നി​​​യ​​​മ​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​വ​​​ധി​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​രാ​​​ർ​ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ളു​​​ടെ പ്ര​​​സ​​​വാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ച​​​ട്ട​​​പ്ര​​​കാ​​​രം 180 ദി​​​വ​​​സ​​​വും പ്ര​​​സ​​​വാ​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ നി​​​യ​​​മ​​​പ്ര​​​കാ​​​രം 26 ആ​​​ഴ്ച​​​യും അ​​​വ​​​ധി ല​​​ഭി​​​ക്കാ​​​ൻ ഇ​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​ണ്. ഇ​​​തി​​​നു പ​​​ക​​​രം ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്ക് 90 മു​​​ത​​​ൽ 135 ദി​​​വ​​​സം വ​​​രെ മാ​​​ത്രം പ്ര​​​സ​​​വാ​​​വ​​​ധി ന​​​ൽ​​​കു​​​ന്ന​​​ത് വി​​​വേ​​​ച​​​ന​​​മാ​​​ണെ​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ച​​​ട്ട പ്ര​​​കാ​​​ര​​​വും പ്ര​​​സ​​​വാ​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ നി​​​യ​​​മ​​പ്ര​​​കാ​​​ര​​​വുമു​​​ള്ള പ്ര​​​സ​​​വാ​​​വ​​​ധി​​​ക്കു കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​ർ​​​ഹ​​​ത​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വാ​​​ദി​​​ച്ചു.

എ​​​ന്നാ​​​ൽ മാ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ ക​​​ട​​​മ നി​​​റ​​​വേ​​​റ്റാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്കു മ​​​തി​​​യാ​​​യ അ​​​വ​​​ധി ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പ്ര​​​സ​​​വാ​​​വ​​​ധി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും എ​​​ൽ​​​ഐ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ മി​​​നി​​​യു​​​ടെ കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Related posts