ഗ്രീ​ഷ്മ രാ​ത്രി​യി​ല്‍ ഷാ​രോ​ണു​മാ​യി സെ​ക്‌​സ് ചാ​റ്റ് ന​ട​ത്തി ! ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ക്ഷ​ണി​ച്ചു; ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം…

തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ച​തി​ച്ചെ​ന്നും താ​ന്‍ മ​രി​ച്ചു​പോ​കു​മെ​ന്നും കാ​മു​ക​നാ​യ ഷാ​രോ​ണ്‍ രാ​ജ് ഐ​സി​യു​വി​ല്‍​വ​ച്ച് ബ​ന്ധു​വി​നോ​ട് ക​ര​ഞ്ഞു പ​റ​ഞ്ഞ​താ​യി കു​റ്റ​പ​ത്രം. ജ്യൂ​സി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം.

ഗ്രീ​ഷ്മ​യും ഷാ​രോ​ണും പ​ല​ത​വ​ണ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഷാ​രോ​ണി​നു കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി​യ ക​ഷാ​യം ന​ല്‍​കി​യ ദി​വ​സം ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നാ​യി വീ​ട്ടി​ലേ​ക്കു വ​രാ​ന്‍ ഗ്രീ​ഷ്മ തു​ട​ര്‍​ച്ച​യാ​യി നി​ര്‍​ബ​ന്ധി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

13ന് ​രാ​ത്രി ഒ​രു മ​ണി​ക്കൂ​ര്‍ ഇ​രു​വ​രും ലൈം​ഗി​ക​മാ​യ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചു. 2022 ഒ​ക്ടോ​ബ​ര്‍ 14ന് ​രാ​വി​ലെ ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​മെ​ന്ന് പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​ച്ച​തി​നാ​ലാ​ണ് വീ​ട്ടി​ല്‍ പോ​യ​തെ​ന്നാ​ണ് ഷാ​രോ​ണ്‍ ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞ​ത്.

2021 ഒ​ക്ടോ​ബ​ര്‍ മു​ത​ലാ​ണ് ഷാ​രോ​ണ്‍​രാ​ജും ഗ്രീ​ഷ്മ​യും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 2022 മാ​ര്‍​ച്ച് നാ​ലി​നു പ​ട്ടാ​ള​ക്കാ​ര​നു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​രും പി​ണ​ങ്ങി.

2022 മേ​യ് മാ​സം മു​ത​ല്‍ വീ​ണ്ടും ഷാ​രോ​ണു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ ഷാ​രോ​ണി​ന്റെ വീ​ട്ടി​ല്‍​വ​ച്ച് ഇ​രു​വ​രും താ​ലി​കെ​ട്ടി. പി​ന്നീ​ട് വെ​ട്ടു​കാ​ട് പ​ള്ളി​യി​ല്‍​വ​ച്ചും താ​ലി​കെ​ട്ടി.

തൃ​പ്പ​ര​പ്പി​ലു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ഇ​രു​വ​രും ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. അ​മ്മ​യ്ക്ക് കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നു. അ​മ്മാ​വ​നാ​യി​രു​ന്നു തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ഗ്രീ​ഷ്മ​യെ സ​ഹാ​യി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment