എ​ച്ച്-​1‍ എ​ൻ-1 പ​നി​ക്കെ​തി​രേ ജാ​ഗ്ര​താനി​ർ​ദേ​ശം;  എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​ ചി​കി​ത്സ;  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

ആ​ല​പ്പു​ഴ: എ​ച്ച്-​1‍, എ​ൻ-​1 പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ല​ഭി​ക്കും. ഒ​സ​ൽ​ട്ടാ​മീ​ർ എ​ന്ന ഒൗ​ഷ​ധം സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ൾ, കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ​സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങാം. (0471 – 2552056, ടോ​ൾ ഫ്രീ :1056) ​

തു​ട​ർ​ച്ച​യാ​യ തു​മ്മ​ൽ, പ​നി, തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ചു​മ, ശ്വാ​സ​ത​ട​സം, ഛർ​ദ്ദി എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം സ്വീ​ക​രി​ക്കു​ക. തു​മ്മു​ന്പോ​ഴും ചു​മയ്​ക്കു​ന്പോ​ഴും വാ​യും മൂ​ക്കും തു​ണി​യോ തൂ​വാ​ല​യോ ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കു​ക. കൈ​ക​ൾ ഇ​ട​ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക.

പ​നി ഉ​ണ്ടെ​ങ്കി​ൽ മ​റ്റു​ള​ള​വ​രി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ്കൂ​ൾ, ജോ​ലി​സ്ഥ​ല​ങ്ങ​ൾ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​കാ​തി​രി​ക്കു​ക​യും ചെ​യ്യ​ണം. കൊ​ച്ചു​കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​ക​ൾ, ക്ര​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ടാ​തി​രി​ക്കു​ക. ക​ഞ്ഞി​വെ​ള​ളം, തി​ള​പ്പി​ച്ചാ​റ്റി​യ പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ധാ​രാ​ളം കു​ടി​ക്കു​ക​യും പോ​ഷ​ക​പ്ര​ദ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വേ​ണ്ട​ത്ര വി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് രോ​ഗം കു​റ​യു​വാ​ൻ ഉ​പ​ക​രി​ക്കും.

ഗ​ർ​ഭി​ണി​ക​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം (ബി​പി) ഉ​ള​ള​വ​ർ, നീ​ണ്ട​കാ​ല രോ​ഗ​മു​ള​ള​വ​ർ (ക​ര​ൾ/​വൃ​ക്ക​രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ തു​ട​ങ്ങി​യ​വ) ചെ​റി​യ ജ​ല​ദോ​ഷം​വ​ന്നാ​ൽ പോ​ലും ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. രോ​ഗ​ബാ​ധ​യു​ള​ള​വ​ർ വാ​യും മൂ​ക്കും പൊ​ത്താ​തെ ചു​മ​ക്കു​ക​യും തു​മ്മു​ക​യും ഹ​സ്ത​ദാ​നം, ആ​ലിം​ഗ​നം, ചും​ബ​നം എ​ന്നി​വ ചെ​യ്യു​ന്പോ​ഴും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്പോ​ഴും മ​റ്റു​ള​ള​വ​ർ​ക്കും രോ​ഗ​പ​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​കും.

Related posts