സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ  ഈ വർഷത്തെ ഹജ്ജിന്10,834 പേ​ർ​ക്ക് അ​വ​സ​രം

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കാ​ൻ 10,834പേ​ർ​ക്ക് അ​വ​സ​രം. ആ​കെ ല​ഭി​ച്ച 26,081 അ​പേ​ക്ഷ​ക​ളി​ൽ 2832പേ​ർ​ക്ക് നേ​രി​ട്ടും 8002പേ​രെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെയു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​പേ​ക്ഷ​ക​രി​ൽ 70 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ കാ​റ്റ​ഗ​റി​യി​ലെ 1095പേ​ർ​ക്കും പു​രു​ഷന്മാ​രി​ല്ലാ​തെ 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ സം​ഘ​മാ​യ ലേ​ഡീ​സ് വി​ത്തൗട്ട് മെ​ഹ്റം കാ​റ്റ​ഗ​റി​യി​ൽ 1737പേ​ർ​ക്കു​മാ​ണ് നേ​രി​ട്ട് അ​വ​സ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും 70 വ​യ​സ് കാ​റ്റ​ഗ​റി​ക്കാ​ർ​ക്കും ലേ​ഡീ​സ് വി​ത്തൗ​ട്ട് മെ​ഹ്റം വി​ഭാ​ഗ​ത്തി​നും നേ​രി​ട്ട് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷ​മു​ള​ള 15,230 അ​പേ​ക്ഷ​ക​രി​ൽ വീ​ണ്ടും ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി വെ​യി​റ്റിം​ഗ് ലി​സ്റ്റും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളു​ടെ അ​ധി​ക ഹ​ജ്ജ് ക്വോ​ട്ട ല​ഭി​ക്കു​​ന്പോ​ൾ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലെ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലു​ള​ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കും.ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്കും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും ഹ​ജ്ജ് ഹൗ​സി​ൽ നി​ന്ന് എ​സ്എം​എ​സ് സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലും ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പും വ​നി​താ ഹ​ജ്ജ് ഹൗ​സ് കെ​ട്ടി​ട നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെയും ഉ​ദ്ഘാ​ട​നം ഹ​ജ്ജ് കാ​ര്യ​വ​കു​പ്പ് മ​ന്ത്രി ഡോ.​കെ.​ടി ജ​ലീ​ൽ നിർവഹിച്ചു. ഈ ​വ​ർ​ഷം ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് പാ​സ്പോ​ർ​ട്ട് സ​മ​ർ​പ്പണ​ത്തി​ന് ക​രി​പ്പൂ​രി​ന് പു​റ​മെ, കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നി​വ​ിട​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തെ ക​രി​പ്പൂ​രി​ലെ സം​സ്ഥാ​ന ഹ​ജ്ജ് ഹൗ​സി​ൽ മാ​ത്ര​മാ​ണ് പാ​സ്പോ​ർ​ട്ടു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

പാ​സ്പോ​ർ​ട്ട് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച​ത് വി​വി​ധ ജി​ല്ല​ക​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.ടി.​വി.​ഇ​ബ്രാ​ഹീം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ഫൈ​സി, എം​എ​ൽ​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖ്, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ.​സി.​ഷീ​ബ, കൗ​ണ്‍​സി​ല​ർ പി.​ര​ജ​നി, ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​അ​ബ്ദു​റ​ഹി​മാ​ൻ(​ഇ​ണ്ണി), മു​സ്ലി​യാ​ർ സ​ജീ​ർ, കാ​സിം കോ​യ പൊ​ന്നാ​നി, ക​ട​യ്ക്ക​ൽ അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി, എ​ച്ച്.​ മു​സ​മ്മി​ൽ ഹാ​ജി, എം.​എ​സ്.​ അ​ന​സ് ഹാ​ജി, പി.​കെ.​അ​ഹ​മ്മ​ദ്, വി.​സു​ലൈ​ഖ, ഹ​ജ്ജ് സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ക​ള​ക്ട​റു​മാ​യ ജാ​ഫ​ർ മാ​ലി​ക്, മു​ൻ ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ.​എ.​കെ.​അ​ബ്ദു​ൾ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts