നി​രോ​ധി​ത പു​ക​യി​ല വേ​ട്ട; ജില്ലയിൽ ഒരു സ്ത്രീയടക്കം ഏ​ഴുപേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ നി​രോ​ധി​ത പു​ക​യി​ല വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക​മാ​യ റെ​യ്ഡി​ൽ വ​ൻ തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. സ്ത്രീ ​അ​ട​ക്കം ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു റെ​യ്ഡ്. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ കോ​ടി​മ​ത പ​ഴ​യ എം​സി റോ​ഡ് ഭാ​ഗ​ത്ത് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ദി​വാ​ക​ര​ൻ മ​ക​ൻ സു​ജേ​ഷ് (35)എ​ന്ന​യാ​ളു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ൽ നി​ന്നും 3930 പാ​യ്ക്ക​റ്റ് ഹാ​ൻ​സും 250 പാ​യ്ക്ക​റ്റ് കൂ​ളും പി​ടി​ച്ചെ​ടു​ത്തു.

എ​സ് ഐ ​സ​ന​ൽ, അ​ഡീഷ​ണ​ൽ എ​സ് ഐ ​ഡേ​വി​ഡ്സ​ണ്‍, എ ​എ​സ് ഐ ​ആ​ന​ന്ദ് അ​മൃ​ത്‌ ര‌‌ാ​ജ് , ബി​ജു, സി ​പി ഒ ​സ​ന്തോ​ഷ്, സു​മേ​ഷ്, ​സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മ​റ്റൊ​രു റെ​യ്ഡി​ൽ കു​റി​ച്ചി നാ​ല്പ​താം ക​വ​ല ഭാ​ഗ​ത്ത് സ​തീ​ഷ് ഭ​വ​നി​ൽ സു​കു​മാ​ര​ന്‍റെ ക​ട​യി​ൽനി​ന്നും 514 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്.

കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ക​ഞ്ഞി​ക്കു​ഴി ഷാ​പ്പി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി​യ സ്ത്രീ ​പി​ടി​യി​ൽ. മു​ൻ​പ് പ​ല പ്രാ​വ​ശ്യ​വും ഈ ​പെ​ട്ടി​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ​ക്കും മ​റ്റു​മാ​യി ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി പി​ടി​യി​ലാ​യി​ട്ടു​ള്ള സു​മ​തി ദി​വാ​ക​ര​നാ (70) ണ് ​പി​ടി​യി​ലാ​യ​ത്. 10 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഈ​സ്റ്റ് എ​സ്എ​ച്ച്ഒ ​ബൈ​ജു, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബി​നോ​യി, സി ​പി ഒ ​ദി​ലീ​പ് വ​ർ​മ്മ, വ​നി​താ സി ​പി ഒ ​ലാ​സ്മി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.കു​മ​ര​കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​മ്മ​ങ്ക​രി ഭാ​ഗ​ത്തു​നി​ന്ന് 14 പാ​യ്ക്ക​റ്റ് ഹാ​ൻ​സു​മാ​യി അ​മ്മ​ങ്കെ​രി പു​ത്ത​ൻ​പ​റ​ന്പി​ൽ വൈ​ശാ​ഖ(54)​നെ അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​ക​ൾ​ക്കും മ​റ്റും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കു​മ​ര​കം അ​മ്മ​ങ്ക​രി ഭാ​ഗ​ത്തു​ള്ള ത​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള മ​ാട​ക്ക​ട​യ്ക്കു​ വെ​ളി​യി​ലു​ള്ള​ ത​ട്ടി​ന​ടി​യി​ൽ ഒ​രു പ്ലാ​സ്റ്റി​ക് കൂ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​സ് ഐ ​ഷി​ബു , സി ​പി ഒ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വെ​ള്ളൂർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ കീ​ഴൂ​ർ ക​വ​ല​യി​ലു​ള്ള ചാ​യ​ക്ക​ട​യി​ൽ ഇ​ന്ന​ലെ 30 പാ​യ്ക്ക​റ്റ് ഹാ​ൻ​സു​മാ​യി കീ​ഴൂ​ർ പു​ത്ത​ൻ​ത​റ​യി​ൽ മോ​ഹ​ന​നെ(62 ) പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്ഐ ര​ഞ്ജി​ത് വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ കു​റ​വി​ല​ങ്ങാ​ട് മു​ട്ടു​ങ്ക​ൽ ഭാ​ഗ​ത്തു സം​ഗീ​ത സ്റ്റോ​ഴ്സ് ന​ട​ത്തു​ന്ന കോ​ഴ തെ​ങ്ങും​തൈ​ക്ക​ൽ ത​ന്പി(53 ) എ​ന്ന ആ​ളി​ന്‍റെ ക​ട​യി​ൽ നി​ന്നും 16 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. എ​സ്എ​ച്ച്ഒ ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

വൈ​ക്കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ അം​ബി​ക മാ​ർ​ക്ക​റ്റ് റോ​ഡി​ൽ സെ​ന്‍റ് മൈ​ക്കി​ൾ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ന്ന് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. എ​സ് ഐ ​മ​ഞ്ജു​ദാ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts