​കള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം  ഉ​ട​മ​സ്ഥ​നു ന​ൽ​കി വി​ദ്യാ​ർ​ത്ഥി​നി  മാതൃകയായി

കകൊ​യി​ലാ​ണ്ടി: ക​ള​ഞ്ഞ് കി​ട്ടി​യ ബ്രേ​സ് ലെ​റ്റ് ഉ​ട​മ​സ്ഥ​ന് ന​ല്കി വി​ദ്യാ​ർ​ത്ഥി​നി മാ​തൃ​ക​യാ​യി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ചി​ങ്ങ പു​രം – മു​ചു​കു​ന്നു റോ​ഡി​ൽ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ ഒ​രു പ​വ​ൻ ബ്രേ​സ് ലെ​റ്റ് ഉ​ട​മ​സ്ഥ​ന് ന​ല്കി​യാ​ണ് ചി​ങ്ങ​പു​രം സി​കെ​ജി.​മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ മു​ചു​കു​ന്ന് കേ​ള​പ്പ​ജി ന​ഗ​റി​ലെ പൊ​റ്റ​ക്കാ​ട്ട് സ​ജീ​വ​ൻ -കൃ​പ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ എ​സ് . ഹ​രി​പ്രി​യ മാ​തൃ​ക​യാ​യ​ത്.

ബ്രേ​സ് ലെ​റ്റ് കി​ട്ടി​യ ഉ​ട​നെ മു​ന്നി​ൽ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കു​ട്ടു​കാ​രോ​ടും തൊ​ട്ട​ടു​ത്ത് വീ​ട്ടു​കാ​രോ​ടും ഇ​ത​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ബ്രേ​സ് ലെ​റ്റി​ന്‍റെ ഉ​ട​മ കെ.​വി.​പ​വി​ത്ര​ൻ വീ​ട്ടി​ലെ​ത്തി സ​ന്തോ​ഷ​പൂ​ർ​വ്വം സ്വീ​ക​രി​ച്ചു.

Related posts