ആദിവാസി യുവാവിന്‍റെ  ദുരൂഹ മരണം ; ബി​ജെ​പി​ ആഹ്വാനം റാന്നിയിൽ ഹർത്താൽ തുടങ്ങി

റാ​ന്നി: ആ​ദി​വാ​സി യു​വാ​വി​ന്‍റ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ ആഹ്വാനം ചെയ്ത​ ഹ​ർ​ത്താ​ൽ തുടങ്ങി. അ​ടി​ച്ച​പു​ഴ തേ​ക്കും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​ന്‍റെ മ​ക​ൻ ബാ​ലു (19) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ജ​ണ്ടാ​യി​ക്ക​ൽ – അ​ത്തി​ക്ക​യം റോ​ഡി​ൽ നി​റ​പ്പു​പാ​റ ജം​ഗ്ക്ഷ​നു സ​മീ​പം ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും ച​ത​വു​ക​ളും ഉ​ള്ള​തി​നാ​ൽ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യി​രു​ന്നു ബാ​ലു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ അ​ടി​പി​ട ന​ട​ന്നെ​ന്നും ശേ​ഷം രാ​ത്രി​യോ​ടെ ര​ണ്ടു​പേ​രെ സം​ശ​യാ​സ്പ​ഥ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടി​രു​ന്ന​താ​യും മ​ര​ണ​പ്പെ​ട്ട ബാ​ലു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ലാ​ലു പ​റ​യു​ന്നു.

പോസ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ മാ​ത്ര​മെ മ​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ന്നു. സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.

Related posts