ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ത്താ​ൽ; രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി


എ​ട​ത്വ: ഏ​പ്രി​ല്‍ 28ന് ​ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം. ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി​യി​ല്‍ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ഏ​പ്രി​ല്‍ 28ന് ​സം​സ്ഥാ​ന​ത്താ​ക​മാ​നം ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ അ​റി​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

സാ​മൂ​ഹ്യ​നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​നു​മാ​യു​ള്ള ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ക​ര​ണ​മാ​ണ് ഈ ​ഹ​ര്‍​ത്താ​ല്‍ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​ളി​ത് സ​മൂ​ഹം ഉ​യ​ര്‍​ത്തു​ന്ന നീ​തി​യാ​വ​ശ്യ​ങ്ങ​ള്‍ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഈ ​സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തു​റ​ന്ന പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ളി​ത് സ​മൂ​ഹ​ത്തി​ന് നേ​രേ സം​സ്ഥാ​ന​ത്താക​മാ​നം ന​ട​ന്നു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും പീ​ഡ​ന​ങ്ങ​ള്‍​ക്കും എ​തി​രേ സ​മൂ​ഹ​ത്തി​ല്‍ നീ​തി, സ​മ​ത്വം, സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ല​പാ​ടു​ക​ള്‍ ഗു​രു​ത​ര​മാ​യ സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ ആരോ​പ​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

യ​ഥാ​ര്‍​ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​രം അ​ന്വേ​ഷ​ണം ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യ്ക്കും നി​യ​മ​ത്തി​ന്‍റെ ആ​ധി​പ​ത്യ​ത്തി​നും വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ല്‍ ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഭാ​വി​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ന്‍ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ, കേ​സി​ല്‍ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ഉ​ന്ന​ത​ത​ല ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്കാ​നും നീ​തി ഉ​റ​പ്പാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര്‍​ത്താ​ല്‍ സ​മാ​ധാ​ന​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കപ്പെ​ട​ണ​മെ​ന്നും, ജ​ന​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി. അ​ഭ്യ​ര്‍​ഥി​ച്ചു.

Related posts

Leave a Comment