ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക്: ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​റു നി​ല​യു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ കി​ഴ​ക്കു ഭാ​ഗ​ത്ത് ഒ.​പി ബ്ലോ​ക്ക് ഉ​ൾ​പ്പെ​ടെ ആ​റു നി​ല​യു​ള്ള സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളും ആ​രം​ഭി​ക്കും.

ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കൊ​പ്പം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡി. ​വ​സ​ന്ത​ദാ​സു​മു​ണ്ടാ​യി​രു​ന്നു.

 

 

Related posts