വീ​ടു​ക​യ​റി ആ​ക്ര​മ​ണം; സാരമായി പരിക്കേറ്റ ദ​മ്പ​തി​ക​ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ​  ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡി​ല്‍ ത​കി​ടി​വെ​ളി സ​ലേ​ഷ്‌​കു​മാ​ര്‍ (36), ഭാ​ര്യ ജ്യോ​തി​ല​ക്ഷ്മി (31) എ​ന്നി​വ​രാ​ണ് പ​രു​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ 22-ാം വാ​ര്‍​ഡി​ല്‍ ചെ​റു​വീ​ട്ടി​ല്‍ ര​തീ​ഷ് (35), പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​രു​ണ്‍ (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ലേ​ഷ്‌​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ സ​ലേ​ഷു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന്‍റെ ജ​നാ​ല​ക​ളും ക​സേ​ര​ക​ളും ത​ല്ലിത്ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ട​യാ​നെ​ത്തി​യ ജ്യോ​തി​ല​ക്ഷ്മി​യെ അ​ക്ര​മി സം​ഘം ത​ള്ളി വീ​ഴ്ത്തി. മ​ട​ങ്ങി​യ സം​ഘം പി​ന്നീ​ട് അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യ്ക്ക് എ​ന്ന പേ​രി​ല്‍ ആ​ഞ്ഞി​ലി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്താ​ന്‍ സ​ലേ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ മ​ഫ്തി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മ​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും എ​സ്‌​ഐ ജി.​അ​ജി​ത്ത്കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts